UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരുവ് നായകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രിംകോടതി

ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ ബാനുമതി എന്നിവരുടെ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

തെരുവ് നായ്ക്കളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അവയ്ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും സുപ്രിംകോടതി. തെരുവുനായ്ക്കളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജി പരിശോധിക്കുകയായിരുന്നു പരമോന്നത കോടതി.

ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ ബാനുമതി എന്നിവരുടെ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സുപ്രിംകോടതിയുടെ നിരീക്ഷണം ശരിവച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും തെരുവു നായ്ക്കള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അവ കൂടിയുണ്ടെങ്കിലേ സമതുലിതാവസ്ഥ നിലനില്‍ക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ പുറത്തിറക്കിയ ഉത്തരവുകളുടെ മേല്‍ വന്ന ഒരു കൂട്ടം പരാതികളാണ് സുപ്രിംകോടതി പരിശോധിച്ചത്.

കേരളത്തിലും മുംബൈയിലുമാണ് ഇത് സംബന്ധിച്ച ഉത്തരവുകള്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയത്. മാനുഷികമായ നിരവധി കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെങ്കിലും എല്ലാ തെരുവു നായ്ക്കളെയും കൊന്നൊടുക്കാനാകില്ലെന്ന് സുപ്രിംകോടതി വിലയിരുത്തുന്നു. കേരളത്തില്‍ ഒരു വ്യക്തി നായ് കടിയേറ്റ് മരിച്ചത് ചൂണ്ടിക്കാട്ടിയ കോടതി അത് ഒരു അപകടമാണെന്നും അതുകൊണ്ട് മാത്രം എല്ലാ തെരുവുനായ്ക്കളെയും കൊല്ലാനാകില്ലെന്നും വിധിയെഴുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍