UPDATES

സയന്‍സ്/ടെക്നോളജി

നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ 9,499 രൂപയ്ക്ക് ഇപ്പോള്‍ വിപണിയില്‍

ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ഫോണായ നോക്കിയ 3യുടെ വില്‍പ്പന ജൂണ്‍ പതിനാറിന് തുടങ്ങി

ഈ ആഴ്ചയുടെ തുടക്കത്തില്‍ നോക്കിയ 6, 5, 3 എന്നിങ്ങനെ മൂന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ HMD ഗ്ലോബല്‍ പരിചയപ്പെടുത്തിയിരുന്നു. ഇതില്‍ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ഫോണായ നോക്കിയ 3യുടെ വില്‍പ്പന ജൂണ്‍ പതിനാറിന് തുടങ്ങുമെന്നു കമ്പനി മുന്‍പേതന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് വിപണിയില്‍ ലഭ്യമാണ്. 9,499 രൂപയാണ് ഇതിന്റെ വില.

കോണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണത്തോട് കൂടിയ അഞ്ചിഞ്ച് ഡിസ്പ്ലേ ആണ് ഇതിനുള്ളത്. MediaTek MTK 6737ന്റെ കരുത്തോടെ എത്തുന്ന ഫോണിനു 2 GB RAM, 16 GB സ്റ്റോറേജ് എന്നിവയും ഉണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 GB വരെ മെമ്മറി എക്സ്പാന്‍ഡ് ചെയ്യാം. മുന്നിലും പിന്നിലും 8 MP ക്യാമറ ആണ് ഉള്ളത്.

Android 7.0 Nougat പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 2650 mAh ബാറ്ററി ആണ് ഉള്ളത്. എല്ലാ മാസവും സുരക്ഷിതമായ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. സില്‍വര്‍ വൈറ്റ്, മാറ്റ് ബ്ലാക്ക്, ടെംപേഡ് ബ്ലൂ, കോപ്പര്‍ വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളിലാണ് ഇപ്പോള്‍ ഇത് ലഭ്യമാവുക.

നോക്കിയയുടെ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന അടുത്ത ഫോണ്‍ നോക്കിയ 5 ആണ്. ജൂലൈ ഏഴിനാണ് ഇത് എത്തുക. 12,899 രൂപയാണ് ഇതിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.

നോക്കിയ 6 ആവട്ടെ ആമസോണില്‍ ജൂലൈ പതിനാല് മുതല്‍ ലഭ്യമാവും. 14,999 രൂപയാണ് ഇതിന്റെ വില. 5.5 ഇഞ്ച് (1920 X 1080) ഡിസ്പ്ലേ ആണ് ഇതിനുള്ളത്. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 430 ടീഇ യുടെ കരുത്തോടെ എത്തുന്ന ഈ ഫോണിന് 3 GB RAM ,32 GB സ്റ്റോറേജ് എന്നിങ്ങനെയാണ് ഉള്ളത്. പിന്‍, മുന്‍ ക്യാമറകള്‍ യഥാക്രമം 16MP, 8MP ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍