UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം: സുഭാഷ് വാസുവിനെതിരെ ജാമ്യമില്ലാ കേസുകള്‍

ഇന്ന് ആലപ്പുഴ ജില്ലയില്‍ എസ്എഫ്‌ഐ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്

ആലപ്പുഴ കട്ടച്ചിറ വെള്ളാപ്പള്ളി എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കോളേജ് മാനേജരും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വിധത്തില്‍ കര്‍ശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആര്‍ഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞെരമ്പ് മുറിച്ച ശേഷം വിദ്യാര്‍ത്ഥി ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ഷിനെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥിയെ പുറത്താക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സ്വഭാവദൂഷ്യം പ്രചരിപ്പിച്ചെന്നും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ എസ്എഫ്‌ഐ കായങ്കുളം ഏരിയ കമ്മിറ്റി കോളേജിലേക്ക് മാര്‍ച്ച് നടത്തുകയും കോളേജ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇന്ന് ജില്ലയില്‍ എസ്എഫ്‌ഐ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍