UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇ-ഓട്ടോ റൈഡ് പദ്ധതിയുമായി നൂല്‍പ്പുഴ ഫാമിലി ഹെല്‍ത്ത് സെന്റര്‍

നവംബര്‍ 1-നാണ് പദ്ധതി നിലവില്‍ വന്നത്.

വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കുമായി സൗജന്യ ഇലക്ട്രോണിക് ഓട്ടോ റൈഡ് സംവിധാനം ഒരുക്കി ശ്രദ്ധേയമാവുകയാണ് വയനാട്ടിലെ നൂല്‍പ്പുഴ ഫാമിലി ഹെല്‍ത്ത് സെന്റര്‍. നവംബര്‍ 1-നാണ് പദ്ധതി നിലവില്‍ വന്നത്.

സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദിന്റെ ആശയമാണ് ഇലക്ട്രോണിക് ഓട്ടോ സേവനം. പദ്ധതിക്കായി ഇ-ഓട്ടോ സേവനം ലഭ്യമാകുന്നതിന് 2 ലക്ഷം രൂപ വകയിരുത്താനാണ് നൂല്‍പ്പുഴ പഞ്ചായത്തിന്റെ തീരുമാനം.

’60 വയസ്സിലധികം പ്രായമുള്ളവരാണ് രോഗികളിലേറെ. മണിക്കൂറുകളോളം ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്നും ബുദ്ധിമുട്ടിയുമാണ് ആശുപത്രിയില്‍ എത്തുന്നത്. അവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ ആശയം’-ഡോ. ദാഹര്‍ പറയുന്നു.

അടിയന്തിര ഘട്ടങ്ങളില്‍ ആംബുലന്‍സായും ഉപയോഗിക്കാമെന്നതാണ് തീരുമാനം. 85 കിലോമീറ്റര്‍ ആണ്, ഫുള്‍ ചാര്‍ജില്‍ സാധ്യമാകുന്ന യാത്രാദൂരം. ഇലക്ട്രോണിക് ആയതിനാല്‍ പരിസ്ഥിതി മലിനീകരണവും കുറവാണ്.

കേരളപിറവി ദിനത്തിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ ആരോഗ്യകേന്ദ്രത്തില്‍ പദ്ധതി ഉല്‍ഘാടനം ചെയ്തത്. ‘ആശുപത്രി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ സൗജന്യ യാത്രയാണ്. ഗര്‍ഭിണികള്‍ക്കും ചെറുപ്പക്കാരായ അമ്മമാര്‍ക്കും ഇ-ഓട്ടോ സേവനം ലഭ്യമാകും.’-ഡോ. ദാഹര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് നൂല്‍പുഴയിലേത്. ശീതീകരിച്ച ആശുപത്രിയും മികച്ച സേവനങ്ങളുമാണ് പ്രത്യേകത. അടുത്തിടെ ലഭിച്ച നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, സേവനരംഗത്തെ മാതൃകയ്ക്കുള്ള അംഗീകാരമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍