UPDATES

ഉത്തര കൊറിയയില്‍ ഇന്‍സ്റ്റാഗ്രാമിനും വിലക്ക്

ഉത്തര കൊറിയയില്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിനും വിലക്ക്.ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം തുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ സൈറ്റ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് സന്ദേശം ലഭിക്കുന്നത്.

പ്യോംഗ്യാംഗ് മേഖലയിലെ ഒരു ഹോട്ടല്‍ തീപിടിച്ചതിനെ തുടര്‍ന്ന് വിദേശസഞ്ചാരികളില്‍ ആരോ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടതിനെ തുടര്‍ന്ന് വാര്‍ത്ത വൈറല്‍ ആയിരുന്നു.എന്നാല്‍ രാജ്യത്തെ മാധ്യമങ്ങള്‍ ഒന്നും ഈ വാര്‍ത്ത‍ പുറത്തു വിടാതിരിക്കയായിരുന്നു.ഇതിനെത്തുടര്‍ന്നാണ് ഈ നീക്കം എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ ആയ പെരിസ്കോപ് ഉം ഇപ്പോള്‍ വിലക്കിയിരിക്കയാണ്

സോഷ്യല്‍ മീഡിയാ ഉപയോഗം നിയന്ത്രിക്കപ്പെട്ടിരിക്കുന്ന  ഉത്തര കൊറിയയില്‍ ഈയിടെയാണ് വിദേശയാത്രികര്‍ക്കായി സോഷ്യല്‍ മീഡിയ നിയമങ്ങള്‍ ലഘുകരിച്ചത്.എന്നാല്‍ ഈ സംഭവത്തോടെ ടൂറിസം മേഖലയില്‍ വന്‍ നഷ്ടം ഉണ്ടാവുമെന്ന് ടൂര്‍ ഓപ്പറെറ്റര്‍മാര്‍ പറയുന്നു.

അതേസമയം ഉത്തര കൊറിയയിലെ പ്രധാന ടെലികോം കമ്പനി ആയ കോര്‍യോലിങ്ക് സപ്പോര്‍ട്ട് സ്ടാഫുകള്‍ ഒന്നും ഈ വിവരം അറിഞ്ഞിട്ടില്ല എന്നു വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍