UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കൊല്ലപ്പെട്ടു

ക്വലാലംപൂര്‍ വിമാനത്തവളത്തില്‍വച്ചു കിം ജോങ് നാം കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിംഗ് ജോങ് നാം മാലേഷ്യയില്‍ കൊല്ലപ്പെട്ടതായി ദക്ഷിണ കൊറിയയിലെ യോന്‍ഹാപ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണു നാം കൊല്ലപ്പെട്ടതെന്നു പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടിട്ടില്ല. അതേസമയം ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് രണ്ടു സത്രീകള്‍ നാമിനെ വിഷം കുത്തിവയ്ക്കുകയായിരുന്നുവെന്നു ദക്ഷിണകൊറിയന്‍ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
45 കാരനായ നാമിനെ രണ്ടു സ്ത്രീ ഏജന്റുമാര്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് വിഷം നിറച്ച സിറിഞ്ചു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് ചാനല്‍ പറയുന്നത്. ഈ സ്ത്രീകള്‍ ആരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചാനല്‍ പറയുന്നു.

മലേഷ്യന്‍ പൊലീസ് പറയുന്നത്, നാല്‍പ്പതുകാരനായ ഒരു കൊറിയക്കാരനെ വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു തങ്ങള്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു എന്നാണ്. എന്നാല്‍ മരണപ്പെട്ടയാളുടെ വിവരങ്ങളൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണു പൊലീസ് പറയുന്നത്. ഇയാള്‍ ആരാണെന്നും തങ്ങള്‍ക്കറിയില്ലെന്നും മലേഷ്യന്‍ പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ എതിര്‍ത്തിരുന്നയാളാണ് നാം എന്നും അറിയുന്നു. 2013 ല്‍ തന്റെ അമ്മാവനായ യാങ് സോങ് തെയ്ക്കിനെ വധശിക്ഷവിധേയനാക്കിയിരുന്നു കിം ജോങ് ഉന്‍. ഇപ്പോള്‍ നാമിന്റെ വധത്തിനു പിന്നിലും ഉന്ന് തന്നെയാണെങ്കില്‍ തന്റെ ഭരണകാലത്ത് അയാള്‍ വധിക്കുന്ന മറ്റൊരു പ്രമുഖന്‍ ആണ് കിം ജോങ് നാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍