UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: കാബൂള്‍ പിടിച്ചെടുക്കുന്നു, ഒാപ്പറേഷന്‍ പില്ലര്‍ ഓഫ് ഡിഫന്‍സ് ആരംഭിക്കുന്നു

Avatar

2001 നവംബര്‍ 14
കാബൂള്‍ പിടിച്ചെടുക്കുന്നു

ബുഹാറുദ്ദീന്‍ റബാനിയുടെയും അഹമദ് ഷാ മസൂദിന്റെയും നേതൃത്വത്തിലുള്ള സൈനിക മുന്നണിയായ വടക്കന്‍ സഖ്യം 2001 നവംബര്‍ 14 ന് കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തു.

സെപ്തംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തിന്റെ പ്രതികാരമെന്നോണം അമേരിക്കന്‍-ബ്രട്ടീഷ് സേനകള്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ദുര്‍ബലമായ താലിബാന്‍, കണ്ഡഹാര്‍ പ്രവിശ്യയിലേക്ക് തങ്ങളുടെ സാന്നിധ്യം മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് വടക്കന്‍ സഖ്യം കാബൂളിന്റെ നിയന്ത്രണം കൈക്കാലാക്കുന്നത്. കാര്യമായ യാതൊരു എതിര്‍പ്പും അവര്‍ക്ക് ഈ കാര്യത്തില്‍ നേരിടേണ്ടി വന്നില്ല. കാബൂളിനു ശേഷം ബാള്‍ക് പ്രവിശ്യയിലെ മസാര്‍-ഇ-ഷരീഫും അവര്‍ക്കു മുന്നില്‍ വീണു.

2013 നവംബര്‍ 14
ഇസ്രയേല്‍ ഒപ്പറേഷന്‍ പില്ലര്‍ ആരംഭിക്കുന്നു

ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ഡിഫന്‍സ് 2013 നവംബര്‍ 14 ന് ആരംഭിച്ചു. ഈ ഓപ്പറേഷനില്‍ ഹമാസിന്റെ ഗാസ മിലട്ടറി വിഭാഗം തലവന്‍ അഹമദ് ജബാരി കൊല്ലപ്പെടുകയുണ്ടായി. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയെന്നാരോപിച്ചായിരുന്നു ഇസ്രയേലിന്റെ നടപടി. എന്നാല്‍ ഈ ആക്രമണത്തിന് ലോകവ്യാപകമായുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഇസ്രയേല്‍ പാത്രമായി.

എന്നാല്‍ ഹമാസ് തങ്ങള്‍ക്കുനേരെ നടത്തുന്ന റോക്കറ്റ് ആക്രമണം പ്രതിരോധിക്കുക മാത്രമാണ് ചെയ്‌തെന്നാണ് ഇസ്രയേല്‍ നടത്തിയ വിശദീകരണം. ഈ വാദം നിഷേധിച്ചുകൊണ്ട് പലസ്തീന്‍ ആരോപിച്ചത് ഇസ്രയേല്‍ സാധാരണജനങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണം നടത്തുന്നതെന്നാണ്. ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്റെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തില്‍ 200 മുകളില്‍ പലസ്തീനിയന്‍കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍