UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശൈലി മാറ്റില്ല; പാര്‍ട്ടി പറയുന്നത് അനുസരിക്കും: എം എം മണി

താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും മണി

വിവാദ പരാമര്‍ങ്ങളുടെ പേരില്‍ പാര്‍ട്ടി നടത്തിയ പരസ്യ ശാസനം ഏറ്റുവാങ്ങുന്നതായി മന്ത്രി എം എം മണി. അതേസമയം തന്റെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിവാദങ്ങളുണ്ടാക്കില്ല. പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കും.

അതേസമയം താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിവാദത്തിന് കാരണക്കാരനായതിനാല്‍ മാത്രമാണ് പാര്‍ട്ടി നടപടിയെടുത്തത്.

ഏപ്രില്‍ 23ന് അടിമാലി ഇരുപതേക്കറില്‍ മന്ത്രി എം എം മണി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘..അവിടെ ഇയാള്‍ടെ കൂടെയാ.. സബ് കളക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാര്‍ വന്നിട്ട് കള്ളുകുടി, കെയ്‌സ് കണക്കിനായിരുന്നു ബ്രാന്‍ഡി. എവിടെ, പൂച്ച.. നമ്മടെ പൂച്ച.. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകലപരിപാടിയും ഉണ്ടായിരുന്നു.

പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു അന്ന്. ഏതാ…?(ഡിവൈഎസ്പിയുടെ പേര് പറയുന്നു)

ആ എല്ലാരും കൂടെ കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം. മനസിലായില്ലേ? ഞാനതു പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ.. പിന്നെ, ആഹാ.. പുള്ളിക്കങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ? പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല.’ എന്നതായിരുന്നു മണിയുടെ പ്രസംഗത്തിലെ വിവാദമായ ഭാഗം. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍