UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിയുടെ ഉറപ്പ് നടപ്പാകില്ല: പ്രസവാനുകൂല്യ സാമ്പത്തിക സഹായം ആദ്യത്തെ കുട്ടിക്ക് മാത്രം

യൂണിയന്‍ ബഡ്ജറ്റില്‍ 2700 കോടിയാണ് ഈ സ്‌കീമിനായി അനുവദിച്ചിരിക്കുന്നത്

പുതുവത്സരദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രസവാനുകൂല്യ പരിധിയില്‍ ഉള്‍പ്പെടുത്തി 6000 രൂപ വരെ നല്‍കുമെന്നാണ്. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം ഒരു സ്ത്രീക്ക് ഇപ്രകാരം രണ്ട് തവണ സാമ്പത്തിക സഹായം ലഭിക്കും. പക്ഷെ മതിയായ ഫണ്ടില്ലാത്തതിനാല്‍ വനിത-ശിശു ക്ഷേമ മന്ത്രാലായം പ്രസവാനുകൂല്യ സാമ്പത്തിക സഹായം ഒരു കുട്ടിയ്ക്കായി മാത്രമായി പരിമിതിപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്‌.

വനിത-ശിശു ക്ഷേമ മന്ത്രാലായത്തിലെ ഒരു മുതിര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത് ‘പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മതിയായ തുക ഇല്ലാത്തതിനാല്‍ ഈ ആനുകൂല്യം ആദ്യ കുട്ടിക്ക് മാത്രമെ നല്‍കാന്‍ കഴിയൂവെന്നാണ് ഞങ്ങള്‍ അറിയിച്ചിരിക്കുന്നത്.’

യൂണിയന്‍ ബഡ്ജറ്റില്‍ 2700 കോടിയാണ് ഈ സ്‌കീമിനായി അനുവദിച്ചിരിക്കുന്നത്. ഇത് വളരെ കുറഞ്ഞ തുകയാണെന്നാണ് വനിത-ശിശു ക്ഷേമ മന്ത്രാലായം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍