UPDATES

ബീഫ് രാഷ്ട്രീയം

#NotInMyName; ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ ജനകീയ പ്രതിഷേധം

രാജ്യത്തിനകത്തും പുറത്തുമായി ആയിരങ്ങള്‍ അണിചേര്‍ന്ന പ്രതിഷേധസംഗമങ്ങള്‍

ഇന്ത്യയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നിരന്തരമായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തി ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടു സിവില്‍ സൊസൈറ്റിയുടെ പ്രതിഷേധം ഇന്ത്യയില്‍ പലയിടങ്ങളിലായി നടന്നു. #NotInMyName ( ഇതെന്റെ പേരിലല്ല) എന്ന പേരില്‍ അരങ്ങേറിയ പ്രതിഷേധത്തിന്റെ ഉദ്ഘാടനം ഡല്‍ഹി ജന്തര്‍ മന്തറിലായിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ 11 നഗരങ്ങളില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഇതിനു പുറമെ ലണ്ടന്‍, ടൊറന്റോ തുടങ്ങിയ വിദേശ നഗരങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.

കഴിഞ്ഞയാഴ്ച, പെരുന്നാളിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് ഷോപ്പിംഗ് നടത്തി ഹരിയാനയിലെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന 15കാരന്‍ ജുനൈദിനേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും ട്രെയിനില്‍ വച്ച് ഒരുസംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജുനൈദ് പിന്നീട് മരിച്ചു. സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഇവര്‍ മുസ്ലീങ്ങളാണ് എന്ന രീതിലേക്ക് മാറുകയും അതിന്റെ പേരില്‍ ജുനൈദിനേയും കൂടെയുള്ളവരേയും ആക്രമിക്കുകയുമായിരുന്നു. നിയമം കൈയിലെടുത്തുകൊണ്ട് ഒരു വിഭാഗം മനുഷ്യരെ കൊന്നുതള്ളുന്നതിനെതിരേ പ്രതിഷേധിക്കണം എന്നാഹ്വാനം സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു.

ആദ്യം ഡല്‍ഹി ജന്തര്‍ മന്ദിറില്‍ മാത്രമായിരുന്നു പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധാഹ്വാനം പരന്നതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിഷേധസംഗമത്തിനു വേദിയൊരുങ്ങി. മുംബൈയിയില്‍ ബാന്ദ്രാ മേഖലയിലെല കാര്‍ട്ടര്‍ റോഡ്, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍, കൊച്ചിയില്‍ ഹൈക്കോടതി ജംഗ്ഷനില്‍, ബാംഗ്ലൂര്‍ ടൗണ്‍ ഹാളില്‍,പാറ്റ്‌ന ഗാന്ധി മൈതാനിയില്‍, മധുസൂദന്‍ മഞ്ചയ്ക്കടുത്ത് ദക്ഷിണാപാനില്‍, ഹൈദരാബാദില്‍ ടാങ്ക് ബണ്ടില്‍, ലക്‌നൗവില്‍ ഹസാരിഗഞ്ച് ഗാന്ധി പാര്‍ക്കില്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ സംഗമം നടന്നു. ലണ്ടനിലും #NotInMyName പ്രതിഷേധം സംഘടിപ്പിച്ചു. വിവിധമേഖലകളിലെ പ്രമുഖരും പ്രതിഷേധത്തില്‍ പങ്കാളികളായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍