UPDATES

എഡിറ്റര്‍

നോട്ട് കൊണ്ട് വോട്ട് പിടിക്കാമെന്ന മോദിയുടെ മോഹം പൊളിയും; ചില സൂചനകള്‍

Avatar

അഴിമുഖം പ്രതിനിധി

നോട്ട് നിരോധിക്കല്‍ വഴി വോട്ട് പിടിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി മാറാനാണ് സാധ്യതയെന്ന് സാമ്പത്തിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടന വന്‍ തിരിച്ചടികളിലേക്കാണ് പോകുന്നതെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. നോട്ടു പിന്‍വലിക്കല്‍ വഴി നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്നും കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 7.2 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി കുറയുമെന്നും ധനമന്ത്രാലയം പറഞ്ഞിരുന്നു.
 
എന്നാല്‍ ഇടിവ് ഇതില്‍ നില്‍ക്കില്ലെന്നും ഭാവി കൂടുതല്‍ ഇരുണ്ടതായിരിക്കും എന്നും ലോകപ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ഷിക മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 0.4% മാത്രമേ ഇടിവു സംഭവിക്കു എന്നായിരുന്നു ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ദൈനംദിന പുരോഗതി വിലയിരുത്തിയുള്ള പഠനങ്ങള്‍ പ്രകാരം ഇത് ഒന്നു മുതല്‍ രണ്ടു ശതമാനം വരെ വര്‍ദ്ധിക്കാം. അതുകൊണ്ടുതന്നെ വിദേശനിക്ഷേപകര്‍ ഓഹരി കമ്പോളത്തില്‍ നിന്നും ഇതിനകം തന്നെ 10,000 കോടി രൂപ പിന്‍വലിച്ചു കഴിഞ്ഞു.


 
അമിത് ക്യാപ്പിറ്റല്‍ എന്ന നിക്ഷേപ കമ്പനിയുടെ വിലയിരുത്തലാണ് കൂട്ടത്തില്‍ ഏറ്റവും ഇരുണ്ടത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലും മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ കുറവ് സംഭവിക്കുമെന്നും ഇത് 0.5% മാത്രമായി ചുരുങ്ങുകയോ അല്ലെങ്കില്‍ വളര്‍ച്ചാ മുരടിപ്പായി മാറുകയോ ചെയ്യാമെന്നാണ് അവര്‍ വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ മൊത്തം സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച വെറും 3.5% ആയി ചുരുങ്ങും. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 7.5 ശതമാനത്തിന്റെ നേര്‍പകുതി. ദീര്‍ഘകാലത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമെന്നും ഇന്ത്യ സ്വര്‍ണം പോലെ തിളങ്ങുമെന്നും അവകാശപ്പെട്ട് കൊണ്ടുവന്ന പദ്ധതി വലിയ തകര്‍ച്ചയിലേക്കാവും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ നയിക്കുക എന്നാണ് പുറത്തുവരുന്ന പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ വായിക്കാന്‍: https://goo.gl/H5cF3u

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍