അഴിമുഖം പ്രതിനിധി
ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അനിസ്ലാമികമായൊന്നുമില്ലെന്നും എല്ലാ മുസ്ലിങ്ങളും ഇത് വിളിക്കാമെന്നും മുസ്ലിം രാഷ്ട്രീയ മഞ്ച് കണ്‍വീനര്‍ മൊഹമ്മദ് അഫ്‌സല്‍.
ഈമാസം 16 മുതല്‍ 18 വരെ നാഗ്പൂരില്‍ സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഭാരത് മാതാ കീ ജയ് വിഷയവും ചര്‍ച്ച ചെയ്യുകയും പ്രമേയം പാസാക്കുമെന്നും അഫ്‌സല്‍ പറയുന്നു.
മാതൃരാജ്യത്തെ വന്ദിക്കുന്നത് അതിനെ ആരാധിക്കുന്നതിന് തുല്യമല്ലെന്ന അഫ്‌സലിന്റെ നിലപാട് ഇസ്ലാമിക മദ്രസയായ ദിയോബന്ദിന്റെ നിലപാടിന് എതിരാണ്.
മുസ്ലിങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംഘപരിവാര്‍ അനുകൂല നിലപാടുകളാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് സ്വീകരിക്കാറുള്ളത്.