UPDATES

നജീബിന്റെ തിരോധാനം; പ്രതിഷേധിച്ചവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

അഴിമുഖം പ്രതിനിധി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ളവരെ പൂട്ടിയിട്ട സംഭവത്തില്‍ കനയ്യ കുമാര്‍ അടക്കം 20 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്. ഹോസ്റ്റലില്‍ നിന്ന് നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്ന് ആരോപിച്ചാണ് വിസി അടക്കമുള്ളവരെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ തടഞ്ഞുവച്ചത്. ഒക്ടോബര്‍ 19നായിരുന്നു സംഭവം.

ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതായത്. ഇതുവരെ യാതൊരു വിവരവുമില്ല. നജീബിനെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡിസംബര്‍ എട്ടിന് സര്‍വകലാശാല പ്രൊക്ടോറിയല്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി പൊലീസിനും സര്‍വകലാശാലയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നജീബിന്റെ മാതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍