ഇപ്പോഴത്തെ യുവാക്കള്‍ക്ക് തങ്ങന്മാരോട് മതിപ്പ് കുറഞ്ഞു
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മതപ്രഭാഷകന്‍ നൗഷാദ് ബാഖവിയുടെ വിദ്വേഷ പ്രസംഗം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പാണക്കാട് തങ്ങളെയും കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ താരതമ്യം ചെയ്തിരുന്നു.
ഇതിനെതിരെയാണ് തന്റെ പ്രസംഗത്തിലൂടെ ബാഖവിയുടെ വിമര്‍ശനം. മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ടെന്നും അത് മനസിലാക്കിയാണ് കോടിയേരി മലബാറിന്റെ മണ്ണില്‍ ഇങ്ങനെ പ്രസംഗിച്ചതെന്നുമാണ് ബാഖവി പറയുന്നു. പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങളൊക്കെ ജീവിച്ചിരുന്ന കാലത്ത് ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ തങ്ങളുടെ അനുവാദം പോലും ചോദിക്കാന്‍ യുവാക്കള്‍ കാത്തിരിക്കില്ല. അബു ഉബൈദത്ത് ബിന്‍ ജറാഫിന്റെ ചരിത്രം പറയുന്നത് പോലെ സ്വന്തം വാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുണ്ടുപോകുമായിരുന്നെന്നാണ് ബാഖവി പറഞ്ഞത്.
ഇപ്പോഴത്തെ യുവാക്കള്‍ക്ക് തങ്ങള്‍മാരോട് മതിപ്പ് കുറഞ്ഞു തുടങ്ങിയതിന്റെ തെളിവാണ് ഇപ്പോള്‍ കോടിയേരിയുടെ തല ഇവിടെ കിടന്ന് ഉരുളാത്തതെന്നും ബാഖവിയുടെ വിവാദ പ്രസംഗത്തില്‍ പറയുന്നു.