UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

അഴിമുഖം പ്രതിനിധി

മലയാളികളുടെ വയാനാനുഭവത്തെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്ന നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു. 65 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ കോട്ടയത്ത് നടക്കും.

വിവിധ ആഴ്ചപതിപ്പുകളിലായി വന്നിരുന്ന മാത്യു മറ്റത്തിന്റെ തുടര്‍നോവലുകള്‍ക്കായി കാത്തിരുന്ന വായനക്കാരുടെ എണ്ണം നിരവധിയായിരുന്നു. ഹവ്വാ ബീച്ച്, അഞ്ചു സുന്ദരികള്‍, മെയ്ദിനം, പോലീസുകാരന്റെ മകള്‍, മേയ്ദിനം, കരിമ്പ്, തടങ്കല്‍ പാളയം, ആലിപ്പഴം, കൈവിഷം,മഴവില്ല്, എന്നിവ സൂപ്പര്‍ഹിറ്റ് നോവലുകളായിരുന്നു. ഇതില്‍ കരിമ്പ്, മേയ്ദിനം എന്നിവ ചലച്ചിത്രങ്ങളുമായിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍