UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിസ്ത്യാനികളെ ആകര്‍ഷിക്കാന്‍ ആര്‍എസ്എസ് പ്രത്യേക സംഘടന രൂപീകരിക്കുന്നു

അഴിമുഖം പ്രതിനിധി

മുസ്ലിങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഒരു ദശാബ്ദം മുമ്പ് ആരംഭിച്ച മുസ്ലിം രാഷ്ട്രീയ മഞ്ചിന് സമാനമായി ക്രിസ്ത്യന്‍ സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ക്രിസ്തുമത നേതാക്കളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തി.

സംഘടനയുടെ പേരിന് അന്തിമരൂപമായിട്ടില്ലെങ്കിലും രാഷ്ട്രീയ ഈശായ് മഞ്ച് എന്ന പേരിന് മുന്‍തൂക്കം ലഭിക്കുന്നുണ്ട്. ആര്‍എസ്എസുമായി അകന്നു നില്‍കുന്ന ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായവുമായി ചങ്ങാത്തത്തില്‍ ആകുകയാണ് പുതിയ സംഘപരിവാര്‍ ക്രിസ്ത്യന്‍ സംഘടനയിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞം മാസം 17-നാണ് സംഘടനാ രൂപീകരണ ചര്‍ച്ച നടന്നതെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ മാര്‍ഗദര്‍ശകായി പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് പറയുന്നു.

12 സംസ്ഥാനങ്ങളില്‍ നിന്നുള്ള നാലഞ്ച് ആര്‍ച്ച് ബിഷപ്പുമാരും 40-50 വരെ ബിഷപ്പുമാരും യോഗത്തില്‍ പങ്കെടുക്കുകയും ഒരു പ്രസ്ഥാനം ആരംഭിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തുവെന്ന് ആര്‍എസ്എസ് നാഷണല്‍ എക്‌സിക്യൂട്ടീവിലെ അംഗമായ ഇന്ദ്രേഷ് കുമാര്‍ പറയുന്നു. ഈ പ്രസ്ഥാനം ആര്‍എസ്എസിന്റെ ക്രിസ്ത്യന്‍ സംഘടനയുടെ വിത്തുവിതയ്ക്കുന്നതിനുള്ള വഴിയൊരുക്കും എന്ന് ഇന്ദ്രേഷ് പറുന്നു.

സംഘപരിവാറിന്റെ പിന്തുണയോടെ പുരോഹിതരെ സമീപിക്കുന്നത് ഇതാദ്യമാണെന്ന് പറയപ്പെടുന്നു. ഡിസംബര്‍ 17-ന് ന്യൂദല്‍ഹിയില്‍ നടന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നത് ഇന്ദ്രേഷ് കുമാറാണ്. വിശ്വഹിന്ദുപരിഷത്തിന്റെ ചിന്‍മയാനന്ദ സ്വാമിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവ് മഹായിടവക ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ന്നബാസ്, ദല്‍ഹി മഹായിടവകയിലെ ബിഷപ് ഐസക് ഒസ്താതിയോസ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയായ അല്‍വാന്‍ മാസി എന്നിവരും പങ്കെടുത്തു.

മുസ്ലിംങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആര്‍എസ്എസിന്റെ നിലപാട് ഏറ്റുപറയുകയും അതുവഴി മുസ്ലിംങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണ് മുസ്ലിം മഞ്ചിലെ മുസ്ലിംങ്ങളായ നേതാക്കള്‍ ചെയ്യുന്നത് എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ തന്ത്രത്തിലൂടെ ആര്‍എസ്എസിന്റെ നയങ്ങള്‍ മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രചരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍