UPDATES

പ്രവാസം

പ്രവാസി വോട്ട്: സര്‍വേ നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍

അഴിമുഖം പ്രതിനിധി

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള വോട്ടിനുള്ള നടപടിക്കായി എന്‍ ആര്‍ ഐ സര്‍വേ നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് നാളെ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര തിരഞ്ഞെടുപ്പു വിദ്യാഭ്യാസ സമ്മേളനത്തില്‍ ചര്‍ച്ച നടത്തുമെന്നും വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും ഉപതിരഞ്ഞെടുപ്പു കമ്മീഷണര്‍ ഉമേഷ് സിന്‍ഹ അറിയിച്ചു.

തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ചുള്ള വിവരവും ബോധവത്കരണ പരിപാടികളും പരസ്പരം പങ്കുവെക്കാനുള്ള അന്താരാഷ്ട്രതലത്തിലുള്ള വേദിയാണിത്. രണ്ടു ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തില്‍ വോട്ടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കും പ്രധാന ചര്‍ച്ച നടക്കുക. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ അവകാശത്തെക്കുറിച്ച് അറിവുണ്ടാക്കാനുള്ള സാധ്യതകളെക്കുറിച്ചും ഇതിനായി വിവരസാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചര്‍ച്ച ചെയ്യും.

27 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യ ധാരണാപത്രം ഒപ്പിട്ട നാല്‍പതോളം രാജ്യങ്ങളെ സമ്മേളനത്തിന് ക്ഷണിച്ചിരുന്നു. പാക്കിസ്ഥാനെയും ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്ന കാര്യം സംശയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍