UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശുജീവിതമാണ് എഴുതിയിരുന്നതെങ്കില്‍ ബന്യാമിനെ മേജര്‍ രവി പൂജിച്ചേനെ: എന്‍ എസ് മാധവന്‍

അഴിമുഖം പ്രതിനിധി

പശുജീവിതമാണ് ബന്യാമിന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിക്കുമായിരുന്നുവെന്ന് എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പും എന്ന സംവിധായകന്‍ രവിയുടെ പ്രസ്താവനയെ തുടര്‍ന്ന് ബന്യാമിന്‍  രവിയെ വിമര്‍ശിച്ചിരുന്നു. രവിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹന്‍ലാലെന്നും  രവിയെ സ്വയം തെറ്റിദ്ധരിക്കപ്പെട്ട ഒരു സംവിധായകനായാണ് കാണുന്നതെന്നും ബന്യാമിന്‍ പരിഹസിച്ചിരുന്നു.

ബന്യാമിന്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ രവി പ്രതികരിച്ചത്. മോഹന്‍ലാലുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബന്യാമിനിന്റെ വാക്കുകളിലൂടെ മനസിലാക്കാന്‍ കഴിയുന്നതെന്നും രവി പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായാണ് എന്‍ എസ് രവിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. സിന്ധുവിനെതിരെ രവിയുടെ പ്രസ്താവനയേയും എന്‍ എസ് പരിഹസിച്ചിരുന്നു. തുപ്പാക്കിക്ക് പകരം തുപ്പല്‍. എന്തര് മേജര്‍ രവി പട്ടാളത്തിന് നാണക്കേടായല്ലോ എന്ന് മാര്‍ച്ച് 14-ന് ട്വീറ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍