UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്തോ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ രഹസ്യ യോഗം നടന്നേക്കും

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലെ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയില്‍ അനിശ്ചിതത്വം തുടരവേയാണ് ഇരുരാജ്യങ്ങള്‍ക്കും പുറത്ത് മറ്റൊരു രാജ്യത്തില്‍ വച്ച് സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്.

വെള്ളിയാഴ്ചയാണ് വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലെ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചര്‍ച്ച നടക്കുമെന്ന് ഇനിയും ഉറപ്പായിട്ടില്ല. പത്താന്‍കോട്ടിലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടി എടുത്താല്‍ മാത്രം ചര്‍ച്ച എന്ന നിലപാടിലാണ് ഇന്ത്യ. അതിനാല്‍ ഇന്നലെ പാകിസ്താന്‍ ഏതാനും ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും ചിലരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അഞ്ചുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍