UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍.എസ്.ജി പ്രവേശം: ചര്‍ച്ചകള്‍ മുന്നോട്ട് തന്നെയെന്ന് കേന്ദ്രം

Avatar

സോളില്‍ എന്‍.എസ്.ജി പ്ലീനറി സമ്മേളനത്തില്‍ ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇടം പിടിക്കാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചില്ല. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യം മന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പ്. 

ഇന്ന് എന്‍എസ്ജിയുടെ സമ്പൂര്‍ണ്ണ മീറ്റിംഗ് സോളില്‍ അവസാനിച്ചു. അപേക്ഷിച്ച സ്ഥാനം ഇന്ത്യക്ക് കിട്ടിയില്ല. പക്ഷേ സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ അറിയാന്‍ സാധിക്കുന്നത് ഇന്ത്യക്ക് അംഗത്വം ലഭിക്കാനും മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘പങ്കെടുക്കാനുള്ള’ അര്‍ഹത ലഭിക്കണോ വേണ്ടേ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ നടന്നു എന്നത് വെറും ഊഹാപോഹങ്ങളല്ല.

എന്‍എസ്ജിയുമായുള്ള ഇന്ത്യയുടെ കരാറിലുള്ള പുരോഗതി വിലയിരുത്തിയതിന് ശേഷം മെയ് 12 നാണ് ഇന്ത്യ പൂര്‍ണ്ണ അംഗത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്. എന്‍എസ്ജിയുമായുള്ള കരാര്‍ ഇന്ത്യ 2004ല്‍ തന്നെ ആരഭിച്ചതാണ്. 2008 സപ്തംബറില്‍ എന്‍എസ്ജിയിലെ അംഗങ്ങളുടെ  സമ്മതപ്രകാരം ഇന്ത്യയുമായി സിവില്‍ നൂക്ലിയര്‍ സഹകരണത്തിന് എന്‍എസ്ജി തീരുമാനിച്ചു. അതിനോടനുബന്ധിച്ച് എന്‍എസ്ജിയുമായി സാധാരണ തലത്തിലുള്ള ചര്‍ച്ചകളും ആരംഭിച്ചിരുന്നു. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇതൊരു പുതിയ കാര്യമായിരുന്നില്ലയെന്നതാണ്. 2011 മുതലുള്ള എല്ലാ സമഗ്രമായ യോഗത്തിലും എന്‍എസ്ജിയില്‍ ഇത് ചര്‍ച്ചയായ കാര്യം തന്നെയാണ്.

2030-ഓട് കൂടി 40 ശതമാനം ഇന്ധന ഉപഭോഗവും നോണ്‍ഫോസില്‍ ഇന്ധനമാക്കണം എന്ന നമ്മുടെ INDC(Intended Nationally Determined Cotnribution) പോളിസി കാരണമാണ് ഇന്ത്യയുടെ അപേക്ഷ വളരെ പെട്ടെന്ന് പരിഗണിക്കാന്‍ എന്‍എസ്ജി തീരുമാനിച്ചത്. പാരിസ് ഉടമ്പടി പ്രകാരം മുന്നോട്ട് നീങ്ങാനുള്ള അനുമതി ഇന്ത്യക്ക് നല്‍കിക്കൊണ്ട് പ്രതീക്ഷവഹമായ തീരുമാനം മുന്‍പ് എന്‍എസ്ജി എടുത്തിരുന്നു.

ഒരു രാജ്യത്തിന്റെ എതിര്‍പ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ രാത്രിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് ഭാവിയിലെ പ്രവര്‍ത്തനങ്ങളെ പറ്റിയും ഭാവിയില്‍ സഹകരിപ്പിക്കേണ്ട രാജ്യങ്ങളെപ്പറ്റിയും എന്‍എസ്ജിയില്‍ നടന്നത്. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ മിക്കവാറും രാജ്യങ്ങള്‍ അനുകൂലിക്കുകയും ഇന്ത്യ സമര്‍പ്പിച്ച അപേക്ഷയെ വളരെ പോസിറ്റീവായ രീതിയില്‍ തന്നെ സമീപിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് എല്ലാവര്‍ക്കും ഞങ്ങള്‍ പ്രത്യേകം നന്ദി പറയുകയാണ്. ഈ വിശാലമായ കരുതല്‍ ചര്‍ച്ചകളെ ഇനിയും മുന്നോട്ട് നയിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയ്ക്ക് എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന നിര്‍ദേശം ലഭിക്കുകയുണ്ടായി. ആണവ നിര്‍വ്യാപന കരാറിന്മേല്‍ നമ്മുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ ഞാന്‍ നിങ്ങളെ ഒന്നോര്‍മിപ്പിക്കുകയാണ്. 2008 സെപ്തംബറില്‍ തന്നെ എന്‍എസ്ജി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. സെപ്തംബര്‍ 2008-ലെ തീരുമാനങ്ങളില്‍ പാരഗ്രാഫ് 1(a) യില്‍ പറയുന്നത്  ‘ആണുവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ എടുത്തിട്ടുള്ള തീരുമാനങ്ങളും ലക്ഷ്യങ്ങളും ആണവായുധങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നതിനെ ഫലപ്രദമായി തടയാന്‍ ഉതകുന്നതാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സംഭാവന വിശാലവും പ്രായോഗികവുമാണ്.’ അതുകൊണ്ടുതന്നെ ആണവ നിര്‍വ്യാപന കരാറും ഇന്ത്യയുടെ നിലപാടുകളും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നുമില്ലെന്ന് തന്നെയാണ് തെളിയിക്കുന്നതും.

മിക്കവാറും രാജ്യങ്ങളും ഇക്കാര്യത്തില്‍ എത്രയും പെട്ടന്നു തന്നെ തീരുമാനം എടുക്കണം എന്ന താല്‍പ്പര്യമുള്ളവരാണെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. കുറച്ചു രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്തിട്ടുണ്ട്. നടപടിക്രമങ്ങളെയാണ് അവര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഒന്നുറപ്പാണ്, ചില രാജ്യങ്ങള്‍ എതിര്‍ത്തില്ലായിരുന്നു എങ്കില്‍ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ ലംഘിച്ചു എന്നൊരു വാദം ഉയര്‍ന്നു വരില്ലായിരുന്നു. ഇക്കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം വന്നെങ്കിലും ഇപ്പോഴും അന്താരാഷ്ട്രതലത്തില്‍  പല  രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഇപ്പോഴും താല്പര്യം ഉണ്ടെന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. തുടര്‍ന്നും ഇന്ത്യയും എന്‍എസ്ജിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക വഴി ആണവ നിര്‍വ്യാപന കാര്യങ്ങളിലുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും അന്താരാഷ്ട്രതലത്തില്‍ ആണവ മേഖല സുരക്ഷയുള്ളതുമാക്കാന്‍ സഹായിക്കും. ഇത് ഊര്‍ജ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കും. മാത്രമല്ല കാലാവസ്ഥമാറ്റത്തെ പ്രതിരോധിക്കാനും സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്‍എസ്ജി ഇത്തരം സാധ്യതകള്‍ മനസിലാക്കുമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇത് സഹായകരമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍