UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ എസ് ജി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മോദിക്ക് തെറിവിളി

പാകിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എലോണ്‍ ഇഞ്ചക്ടര്‍ എന്ന് പേരുള്ള ഹാക്കിംഗ് സംഘമാണ് സൈബര്‍ ആക്രമണം നടത്തിയത്.

നാഷണല്‍ സെക്യൂരിറ്റി ഗാഡ് (എന്‍എസ്ജി) വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എലോണ്‍ ഇഞ്ചക്ടര്‍ എന്ന് പേരുള്ള ഹാക്കിംഗ് സംഘമാണ് സൈബര്‍ ആക്രമണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെറി വിളിക്കുന്ന ഹാക്കര്‍മാര്‍ സൈറ്റിന്‌റെ ഹോം പേജില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളും നടത്തിയിരുന്നു.

ഇന്നലെ രാവിലെ തന്നെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമായിരുന്നു. ഉടന്‍ തന്നെ www.nsg.gov.in എന്ന സൈറ്റ് ബ്ലോക്ക് ചെയ്തു. ന്യൂഡല്‍ഹിയിലെ എന്‍എസ്ജി ആസ്ഥാനത്താണ് വെബ്‌സൈറ്റിന്‌റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്‌ററിന്‌റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഹാക്കര്‍മാരെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍