UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് എന്‍എസ്എസിന്റെ ആഹ്വാനം; ഒക്ടോബര്‍ 31ന് വിശ്വാസ സംരക്ഷണ നാമജപം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും ഇത് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്നും എന്‍എസ്എസ്

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും ഇത് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്നും എന്‍എസ്എസ് (നായര്‍ സര്‍വീസ് സൊസൈറ്റി). അടിയന്തരാവസ്ഥയ്ക്ക് തുല്യമായ രീതിയില്‍ വിശ്വാസികള്‍ക്കെതിരെ പൊലീസ് നടപടിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ എന്‍എസ്എസ് ആഹ്വാനം ചെയ്യുന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും നല്‍കിയ നോട്ടീസില്‍ ഒക്ടോബര്‍ 31ന് വിശ്വാസ സംരക്ഷണ നാമജപം സംഘടിപ്പിക്കാന്‍ എന്‍എസ്എസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.

ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ശബരിമലയിലുണ്ടായതെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെടുന്നു. “വിശ്വാസങ്ങളേയും ആചാരങ്ങളേയും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായി പുനപരിശോധന ഹര്‍ജി നല്‍കുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പന്തളം കൊട്ടാരത്തേയും തന്ത്രിയേയും വില കുറഞ്ഞ ഭാഷയില്‍ അവഹേളിക്കുകയും അപമാനിക്കുകയുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. നായര്‍ സര്‍വീസ് സൊസൈറ്റി ഈ വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണന്നും നിയമപരമായും സമാധാനപരമായും നീങ്ങും”. എന്‍എസ്എസിന്റെ പതാകദിനമായ ഒക്ടോബര്‍ 31ന് എല്ലാ കരയോഗം ഓഫീസുകള്‍ക്ക് മുന്നിലും വിശ്വാസ സംരക്ഷണം നാമജപം സംഘടിപ്പിക്കാനാണ് ആഹ്വാനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍