UPDATES

ആണവാക്രമണം തുടങ്ങിവയ്ക്കില്ലെന്ന നിലപാട് മാറണമെന്ന് പരീഖര്‍

അഴിമുഖം പ്രതിനിധി

ഇന്ത്യ ഒരു രാജ്യത്തിനെതിരെയും ആണവായുധ ആക്രമണം തുടങ്ങി വയ്ക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറണമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍. ഉത്തരവാദിത്തപ്പെട്ട ആണവശക്തിയെന്ന നിലയില്‍ നിരുത്തരവാദപരമായി ആയുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് പറയാമെന്നും മനോഹര്‍ പരീഖര്‍ പറഞ്ഞു. എപ്പോഴും പ്രവചനാതീതമായ സ്വഭാവമാണ് വേണ്ടതെന്നും പരീഖര്‍ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 29ന്‌റെ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം ഇന്ത്യക്ക് ആണവാക്രമണ ഭീഷണിയൊന്നും ഉണ്ടായിട്ടില്ലെന്നും പരീഖര്‍ പറഞ്ഞു. അതേസമയം ഇത് ഔദ്യോഗിക നിലപാടല്ലെന്നും പരീഖര്‍ അദ്ദേഹത്തിന്‌റെ വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യ ആണവാക്രമണം തുടങ്ങി വയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെ അപ്രസക്തമാണെന്നും വക്താവ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍