UPDATES

എഡിറ്റര്‍

ഒരു അണുബോംബിന് എത്ര മാത്രം അടുത്താണ് നിങ്ങള്‍ ?

Avatar

അഴിമുഖം പ്രതിനിധി

നിങ്ങള്‍ ഒരു അണുബോംബിന് എത്ര മാത്രം അടുത്താണ് ജീവിക്കുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തിലെ രാജ്യങ്ങളെ അപേക്ഷിച്ച് ഉത്തരാര്‍ദ്ധ് ഗോളത്തിലെ രാജ്യങ്ങളാണ് കൂടുതലായും ഈ ഭീഷണി നേരിടുന്നത്. അമേരിക്ക, ജര്‍മ്മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്നത്.

റിയല്‍ലൈഫ് ലോര്‍ പോസ്റ്റ് ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമായി. ലോകത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ സംഭരിച്ചിരിക്കുന്ന അണുബോംബുകളെ കുറിച്ചുള്ള വീഡിയോയാണിത്. ലോകത്തെ പ്രധാന നഗരങ്ങളിലെ അണുബോംബുകളുടെ എണ്ണം പരിശോധിച്ചാല്‍ ഞെട്ടിപ്പോവും. ഏഷ്യയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അണുബോംബുകളുണ്ട്. ഉത്തരകൊറിയന്‍ ബോംബുകളെല്ലാം ദക്ഷിണകൊറിയന്‍ അതിര്‍ത്തിയുമായി ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ്.   

അമേരിക്കന്‍ നഗരങ്ങളുടെ കാര്യമെടുക്കാം. വാഷിംഗ്ടണില്‍ 18 മൈല്‍ ഒരു അണുബോംബുണ്ട്. കൊളറാഡോയിലും ഡെന്‍വറിലും ഇത് 77 മൈലിലാണ്. യൂറോപ്പിലും മിക്കവാറും എല്ലാ രാജ്യങ്ങളിലും അവസ്ഥ ഇത് തന്നെയാണ്. ലണ്ടന്‍, വെനീസ്, മിലാന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം 50 മൈല്‍ ദൂരപരിധിയില്‍ അണുബോംബുകളുണ്ട്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/FYl7iW

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍