UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ആണവ ദുരന്തവും ബഹിരാകാശ ഉടമ്പടിയും

Avatar

1957 ഒക്ടോബര്‍ 10
ബ്രിട്ടനില്‍ ആണവദുരന്തം

ദാരുണമായൊരു ആണവദുരന്തത്തിന് 1957 ഒക്ടോബര്‍ 10 ന് ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചു. വിന്‍ഡ്‌സ്‌കെയില്‍ ആണവറിയാക്ടറിലെ ഒന്നാം കോര്‍ യൂണിറ്റിലാണ് അപകടം ഉണ്ടാകുന്നത്. റേഡിയോ ആക്ടീവ് മെറ്റീരിയലുകളുടെ ചോര്‍ച്ചയാണ് അപകടത്തിന് വഴിവച്ചത്. ചോര്‍ച്ചയുണ്ടായപ്പോള്‍ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളൊന്നുമുണ്ടായിരുന്നില്ല.

പരിസരപ്രദേശങ്ങളിലെക്ക് റേഡിയോ ആക്ടീവ് മെറ്റീരിയലുകള്‍ ചോര്‍ന്നൊഴുകിയപ്പോള്‍ പാല്‍ ഉത്പാദനത്തിന്റെ മാലിന്യങ്ങളാണ് പുറത്തുവരുന്നതെന്നായിരുന്നു ജനങ്ങള്‍ കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന സ്‌ഫോടനം റിയാക്ടറിന് 500 സക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ പിടിച്ചുകുലുക്കി.2010 ല്‍ നടത്തിയ ഒരു പഠനത്തില്‍ 1957 ല്‍ നടന്ന ആണവചോര്‍ച്ച ദൂരവ്യാപകമായ ഫലങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

1967 ഒക്ടോബര്‍ 10
ബഹിരാകാശ ഉടമ്പടി പ്രാബല്യത്തില്‍ വരുന്നു

ബഹിരാകാശരംഗത്ത് പാലിക്കേണ്ട നിയമങ്ങള്‍ക്ക് കൂടുതല്‍ അസ്തിത്വം നല്‍കുന്ന പുതിയ ബഹിരാകാശ ഉടമ്പടി 1967 ഒക്ടോബര്‍ 10 ന് നിലവില്‍ വന്നു. ജനുവരിയില്‍ ആറുരാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവച്ചതിന് ഒമ്പതുമാസങ്ങള്‍ക്ക് ശേഷമാണ് ഈ ഉടമ്പടി പ്രാബാല്യത്തില്‍ വരുന്നത്. ശൂന്യാകാശരംഗം ദുര്യുപയോഗം ചെയ്യുന്നതും ആണ്വായുധം പോലുള്ള ആയുധങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപയോഗിക്കുന്നതും തടയുന്നതായിരുന്നു ഈ ഉടമ്പടി.
സോവിയറ്റ് യൂണിയന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളാണ് ഇത്തരമൊരു ഉടമ്പടിക്ക് മുന്‍കൈ എടുക്കുന്നത്. കാലക്രമേണ ശൂന്യാകാശരംഗത്ത് സാന്നിധ്യം ഉറപ്പിച്ച ഒട്ടുമിക്ക രാജ്യങ്ങളും ഈ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും അതിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാവുകയും ചെയ്തു. ഈ ഉടമ്പടിയാണ് 1979 ലെ ചാന്ദ്ര ഉടമ്പടിക്ക് പ്രേരണയാകുന്നത്. എന്നാല്‍ ഈ ഉടമ്പടി പ്രാബല്യത്തില്‍ വന്നില്ല.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍