UPDATES

വീഡിയോ

ലോക്‌സഭയിൽ നമ്മുടെ എംപിമാര്‍ ചോദ്യങ്ങൾ വല്ലതും ചോദിച്ചായിരുന്നോ? കണക്കുകൾ ഇതാ/വീഡിയോ

ദേശീയ ശരാശരി 288 ആണെന്നിരിക്കെ കേരളത്തിന്റേത് 417 ആണ്.

ചൂടേറിയ സംവാദങ്ങൾക്കും ചർച്ചകൾക്കും വേദിയാകുന്ന ഇടമാണ് പാർലമെന്റ്. അവിടെ നമ്മുടെ നേതാക്കൾ ചോദ്യം ചോദിക്കുന്നതിൽ എത്ര കണ്ട് മിടുക്കരാണ്? കേരളത്തിലെ നേതാക്കൾ ചോദ്യം ചോദിക്കുന്നതിൽ മുന്നിൽ തന്നെയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ ശരാശരി 288 ആണെന്നിരിക്കെ കേരളത്തിന്റേത് 417 ആണ്. പത്തനംതിട്ട എം പി ആന്റോ ആന്റണിയാണ് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത് (658). 646 ചോദ്യങ്ങളുമായി വടകര എംപിയും കെപിസിസി പ്രസിഡണ്ടുമായ മുല്ലപ്പളി രാമചന്ദ്രനാണ് രണ്ടാമത്. മലപ്പുറം എംപി പി കെ കുഞ്ഞാലിക്കുട്ടി 83 ചോദ്യങ്ങളുമായി പട്ടികയിൽ അവസാനമാണ്. എന്നാൽ അദ്ദേഹത്തിന്റേത് 2017 ഏപ്രിൽ മുതലുള്ള കണക്കാണ്. അത് മാറ്റി നിർത്തിയാൽ ചാലക്കുടി എം പി ഇന്നസെന്റാണ് ഏറ്റവും കുറവ് ചോദ്യങ്ങൾ ചോദിച്ചിട്ടുള്ളത് (218). മറ്റ് എംപിമാരുടെ പ്രകടനം എങ്ങിനെയാണെന്ന് പരിശോധിക്കാം. വീഡിയോ

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍