UPDATES

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപ ഇനാം

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഗഗ്നപൂരില്‍ 71 വയസുള്ള കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പോലീസ് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തെ ഞെട്ടിച്ച നിഷ്ഠൂര സംഭവത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലായ കന്യാസ്ത്രി ഗുരുതരനില തരണം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരെ ചോദ്യം ചെയ്ത് വരുന്നു. അക്രമം നടത്തിയ മൂന്നുപേരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കുറ്റവാളികളെ ഉടനടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഇന്നലെ പുലര്‍ച്ചയോടെ ഗഗ്നാപൂരില്‍ വച്ച് കൊള്ളക്കാര്‍ എന്ന് സംശയിക്കുന്നവരാണ് 71 വയസുള്ള കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തത്. രാത്രി 12.30 ഓടെ റാണാഗഡ് ഡിവിഷനിലെ കോണ്‍വെന്റിലേക്ക് കടന്ന സംഘം കന്യാസ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. സംഘം 12 ലക്ഷം രൂപ കവര്‍ന്നതായും ആരോപണം ഉണ്ട്. 

സംഭവത്തെ കുറിച്ച് സിഐഡി അന്വേഷണത്തിന് ഇന്നലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ ദ്രുതഗതിയിലുള്ള ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് അവര്‍ അറിയിച്ചു. ഘര്‍ വാപസിയുടെ പേരില്‍ ചിലര്‍ വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍