UPDATES

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവം; കേസ് സിബിഐക്ക് കൈമാറുമെന്ന് മമത ബാനര്‍ജി

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് കൈമാറും. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് സിബിഐയ്ക്ക് കൈമാറുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററില്‍ കൂടി അറിയിച്ചു. സര്‍ക്കാര്‍ കേസ് അന്വേഷണത്തിനായുള്ള എല്ലാ സഹകരണവും നല്‍കുമെന്നും അവര്‍ പറഞ്ഞു. പോലീസ് നല്ല രീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ടെന്നും എന്നാല്‍ സംഭവം നടന്ന സ്ഥലം സംസ്ഥാന അതിര്‍ത്തിക്ക് അടുത്തായതിനാല്‍ സിബിഐ അന്വേഷണം ആയിരിക്കും കൂടുതല്‍ ഫലപ്രദം എന്ന കാരണം പരിഗണിച്ചാണ് കേസ് കൈമാറ്റത്തേക്കുറിച്ച് ആലോചിച്ചതെന്നും അവര്‍ പറയുകയുകയുണ്ടായി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍