UPDATES

നഴ്‌സിംഗ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയായ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍ വച്ച് ഇന്റര്‍പോളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നൂറുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഉതുപ്പ് വര്‍ഗീസ് ഉടമയായ അല്‍ സറാഫ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി നടത്തിയത്. ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്ന ഈ കേസില്‍ മൂന്നാം പ്രതിയാണ് ഇയാള്‍. തട്ടിപ്പിന് കൂട്ടു നിന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍ അഡോള്‍ഫാണ് കേസിലെ ഒന്നാം പ്രതി. 19,500 രൂപയ്ക്ക് 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ആരോഗ്യ മന്ത്രാലയുമായുള്ള കരാറിലാണ് ഉതുപ്പ് വര്‍ഗീസ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ ഒരു ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് 19.5 ലക്ഷം രൂപയാണ് ഈടാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍