UPDATES

കേന്ദ്രസര്‍ക്കാര്‍ നിബന്ധന; നഴ്‌സുമാരുടെ വിദേശസ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവും

അഴിമുഖം പ്രതിനിധി

ഇതുവരെ നടപ്പിലാക്കാത്ത ചട്ടത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വാശിപിടിക്കുന്നത് വിദേശത്ത് ജോലി തേടുന്ന ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് പാരയാവുന്നു. ഗള്‍ഫ് ഉള്‍പ്പെടെ 18 വിദേശ രാജ്യങ്ങളില്‍ നേഴ്‌സിങ് ജോലിയില്‍ പ്രവേശിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (പിഒഇ) സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവാണ് രജിസ്‌ട്രേഡ് നേഴ്‌സുമാര്‍ക്ക് വിനയായത്. ഏപ്രില്‍ 30ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സംസ്ഥാനങ്ങളിലെ പിഒഇ ഓഫീസുകളില്‍ ഇത് സംബന്ധിച്ച ചട്ടങ്ങളും മാനദണ്ഡങ്ങളും എത്തിയിട്ടില്ല. അതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഉദ്യോര്‍ഥികള്‍ ഓഫീസ് കയറിയിറങ്ങുകയാണ്.

നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഉതുപ്പ് വര്‍ഗീസിന്റെ തട്ടിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന കര്‍ശനമാക്കിയത്. പിഒഇ ഓഫീസുകളില്‍ എത്തിയാല്‍ രണ്ട് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പിഒഇ ഓഫീസില്‍ നേഴ്‌സുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ചട്ടങ്ങളൊ മാനദണ്ഡങ്ങളൊ ലഭിക്കാത്തതിനാല്‍ അവരും കൈമലര്‍ത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍