UPDATES

വിപണി/സാമ്പത്തികം

ട്വീറ്റിന് രണ്ട് കോടി ഡോളര്‍ പിഴ; ടെസ്‌ല ചെയര്‍മാന്‍ എലോണ്‍ മസ്‌ക് സ്ഥാനമൊഴിയുന്നു

കമ്പനിയുടെ ഓഹരി സംബന്ധിച്ച മസ്‌കിന്റെ ട്വീറ്റിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തൂടര്‍ന്ന് യു.എസ് സെക്യൂരിറ്റി കമീഷന്റെ ആവശ്യ പ്രകാരമാണ് നടപടി.

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ ടെസ്ല ചെയര്‍മാന്‍ എലോണ്‍ മസ്‌ക് സ്ഥാനമൊഴിയുന്നു. കമ്പനിയുടെ ഓഹരി സംബന്ധിച്ച മസ്‌കിന്റെ ട്വീറ്റിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തൂടര്‍ന്ന് യുഎസ് സെക്യൂരിറ്റി കമീഷന്റെ ആവശ്യ പ്രകാരമാണ് നടപടി. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന തരത്തില്‍ നടത്തിയ ട്വീറ്റിന്റെ പേരില്‍ ടെസ്ലയും മസ്‌ക്കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കാനും സെക്യൂരിറ്റി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ആഗസ്റ്റിലായിരുന്നു മസ്‌കിന്റെ വിവാദ ട്വീറ്റ്. ടെസ്‌ലയെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച് പൂര്‍ണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു ട്വീറ്റ്. ടെസ്‌ലയെ ഒരു ഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നതും ആലോലനയിലാണെന്നും ട്വീറ്റ് പറഞ്ഞിരുന്നു. ഇതോടെ ഓഹരി വിപണിയില്‍ ടെസ് ലയുടെ ഓഹരികള്‍ക്ക വന്‍ തോതില്‍ വില ഉയര്‍ന്നിരുന്നു. നിലവില്‍ പബ്ലിക്ക് കമ്പനിയായാ്ണ് ടെസ്‌ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ കമ്പനി സഹഉടമകളോട് ആലോചിക്കാതെയായിരുള്ള മസ്‌കിന്റെ പ്രഖ്യാപനം. ഇതിനു പിറകെ ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന തീരമാനങ്ങള്‍ പ്രഖ്യപിച്ചതിനെതിരെ യുഎസ് സെക്യൂരിറ്റി കമ്മീഷനും രംഗത്തെത്തുയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ മൂന്നു വര്‍ഷമെങ്കിലും മസ്‌കിന് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വരും. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറിയാലും കമ്പനി സിഇഒയായി അദ്ദേഹത്തിന് തുടരാന്‍ സാധിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍