UPDATES

അരുവിക്കരയില്‍ ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

അഴിമുഖം പ്രതിനിധി

അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ രാജഗോപാലിനെ മത്സരിപ്പിക്കാന്‍ ധാരണ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉച്ച കഴിഞ്ഞ് ഉണ്ടാകും. രാജഗോപാല്‍ കൂടി മത്സരംഗത്ത് എത്തുന്നതോടു കൂടി അരുവിക്കര ഉപതെരഞ്ഞെടുപ്പ് കൂടുതല്‍ നാടകീയമാവുകയാണ്.

നേരത്തെ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച പേര് സി. ശിവന്‍കുട്ടിയുടെതായിരുന്നു. എന്നാല്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു സംസ്ഥാന കോര്‍ കമ്മിറ്റിയിലുണ്ടായ വാദം.ഇരു മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന സാഹചര്യത്തില്‍ പരമാവധി വോട്ട് പാര്‍ട്ടിക്ക് പിടിക്കണമെങ്കില്‍ ശക്തനായൊരു സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നായിരുന്നു കോര്‍ കമ്മിറ്റിയുടെ ആവശ്യം. അരുവിക്കരയിലെ ഹൈന്ദവ വോട്ടുകള്‍ പരമാവധി നേടിയെടുക്കുകയായിരിക്കും ബിജെപിയുടെ ലക്ഷ്യം.രാജഗോപാല്‍ മത്സരിക്കണമെന്നതായിരുന്നു പിന്നീടുണ്ടായ തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ ഈ ആവശ്യം രാജഗോപാലിനെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഒരുഘട്ടത്തില്‍ വിജയം ഉറപ്പിക്കുക വരെ ചെയ്തിരുന്നു രാജഗോപാല്‍. ഒടുവില്‍ വെറും പതിനാലായിരം വോട്ടിന് ശശി തരൂരിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരനായെങ്കിലും ബിജെപിക്ക് ജില്ലയില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ രാജഗോപാലിന് സാധിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍