UPDATES

സഹകരണബാങ്കിലെ കള്ളപ്പണത്തിന് അറുതി വരുത്താനുള്ള ചെറിയ ചികിത്സയാണ് നടത്തിയത്: ഒ രാജഗോപാല്‍

അഴിമുഖം പ്രതിനിധി

സഹകരണബാങ്കിലെ കള്ളപ്പണത്തിന് അറുതി വരുത്താനുള്ള ചെറിയ ചികിത്സയാണ് നടത്തിയതെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേന്ദ്രസര്‍ക്കാരിനോ ബിജെപിക്കോ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കണമെന്ന യതൊരു ഉദ്ദേശ്യവുമില്ല. സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരണകാര്‍ക്ക് വേണ്ടിയാണ്, പക്ഷെ അവിടെ പലരും കള്ളപ്പണ നിക്ഷേപം നടത്തുന്നുണ്ടെന്നും ഒ രാജഗോപാല്‍ സഭയില്‍ പറഞ്ഞു.

സഹകരണ മേഖലയെ സ്തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കവും പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭരണ, പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. സഹകരണ മന്ത്രി എസി മൊയ്തീന്‍, വിഎസ് അച്യുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇതിനെ തുടര്‍ന്നാണ് ഒ രാജഗോപാല്‍ കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിയ്ക്കുമെതിരെയുള്ള ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയത്.

മാന്യമാരായ നടികുന്ന പലര്‍ക്കും സഹകരണബാങ്കുകളില്‍ കള്ളപ്പണമുണ്ട്. കേരളത്തിലെ മന്ത്രിമാരായ പല ഉന്നതര്‍ക്കും അന്യസംസ്ഥാനങ്ങളില്‍ അനധികൃതമായ സ്വത്തുകളുണ്ടെന്നും സഹകരണബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍