UPDATES

വായിച്ചോ‌

ഓക്ലാന്‍ഡിലെ തോക്ക് ഭീകരതയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് തലമുറ

അമേരിക്കയിലെ ഏറ്റവും അപകടകരമായ 10 നഗരങ്ങളിലൊന്നായാണ് ഓക്ലാന്‌റിനെ എഫ്ബിഐ കാണുന്നത്.

തോക്കിന്‌റെ അനിയന്ത്രിതമായ ഉപയോഗം അമേരിക്കന്‍ നഗരങ്ങളില്‍ സാധാരണമാണ്. അമേരിക്കയിലെ ഓക് ലാന്‍ഡിന് സമീപം വെടിവയ്പ് ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍ പെട്ടവര്‍. മൂന്ന് വര്‍ഷവും നാല് മാസവും. ഈ കാലയളവിലാണ് ഓക് ലാന്‍ഡില്‍ ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍ പെട്ടവര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. വെടിവയ്പില്‍ മകനേയും മകന്‌റെ മകനേയും നഷ്ടപ്പെട്ട മെല്‍വിന്‍ ജോണ്‍സണ് 39 വയസ് മാത്രമാണ് പ്രായം. കൊല്ലപ്പെട്ട ആന്‍ഡ്ര്യു തോമസിന് പ്രായം 20. കൊച്ച് മകന്‍ ലിയോണ്‍ ഡിയോണ്‍ ജാക്‌സന്‌റെ പ്രായം ഒരു വയസും നാല് മാസവും. നഗരത്തിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഭാഗത്താണ് മെല്‍വിന്‍ ജോണ്‍സണ്‍ കൊല്ലപ്പെട്ടത്.

മെല്‍വിന്‌റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും തന്നെ നടന്നിട്ടില്ല. കൊലപാതകത്തിന് പിന്നിലെ പ്രേരണയും വ്യക്തമല്ല. മെല്‍വിനെ ലക്ഷ്യം വച്ച് തന്നെ ആയിരുന്നോ വെടിവയ്പ് എന്ന കാര്യവും ഉറപ്പില്ല. ഓക് ലാന്‌റിലെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി മകനേയും കൊച്ചുമകനേയും മെല്‍വിന്‍ ജോണ്‍സണ്‍ കാലിഫോര്‍ണിയയിലെ ഫ്രെന്‍സോയിലേയ്ക്ക് മാറ്റി യിരുന്നു. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ ഒരു പിറന്നാള്‍ പാര്‍ട്ടിക്കിടെ ഇവര്‍ കൊല്ലപ്പെട്ടു. ബന്ധുവിന്‌റെവീടിനകത്ത് കിടന്നുറങ്ങുമ്പോള്‍ രാത്രിയാണ് ആന്‍ഡ്ര്യുവിനേയും കുട്ടിയേയും വെടിവച്ച് കൊന്നത്. രാജ്യത്തെ ഏറ്റവും അപകടകരമായ 10 നഗരങ്ങളിലൊന്നായാണ് ഓക്ലാന്‌റിനെ എഫ്ബിഐ കാണുന്നത്. കൊലപാതകങ്ങളില്‍ ഭൂരിഭാഗവും ക്രിമിനല്‍ ഗ്യാംഗുകളുമായും മയക്കുമരുന്ന് ലോബിയുമായും ബന്ധപ്പെട്ടിരിക്കുന്നു.

വായനയ്ക്ക്: https://goo.gl/tim2jE

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍