UPDATES

വിദേശം

മിഷേലുമായുള്ള വിവാഹത്തിനു മുമ്പ്‌ ഒബാമയ്ക്ക് ഒരു വെള്ളക്കാരി പ്രണയിനിയുണ്ടായിരുന്നു; രണ്ടു തവണ വിവാഹാഭ്യര്‍ത്ഥനയും നടത്തി

അഫ്രിക്കന്‍-അമേരിക്കന്‍ പ്രതിച്ഛായ കാത്തുസൂക്ഷിക്കാനാണു ഒരു കറുത്തവര്‍ഗ്ഗക്കാരിയെ ഒബാമ വിവാഹം ചെയ്തത്

മിഷേല്‍ ഒബാമയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബാരക് ഒബാമ മറ്റൊരു സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഡേവിഡ് ജെ ഗാരോ എഴുതിയ റൈസിംഗ് സ്റ്റാര്‍ എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. മിഷേലിനെ കണ്ടുമുട്ടുന്നതിന് മുമ്പ് ഷൈല മിയോഷി ജാഗര്‍ എന്ന വെള്ളക്കാരിയായ സ്ത്രീയോട് രണ്ട് തവണ ഒബാമ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ഗാരോ പറയുന്നു. ഒബാമയുടെ കൗമാരകാലത്തില്‍ ജാഗര്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്.
1980കളുടെ മധ്യത്തില്‍ ഇരുവരും കടുത്ത പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജാഗറിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് വിസമ്മതം പ്രകടിപ്പിക്കുകയുമായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഒബാമ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ജാഗറിന് 23 വയസ് മാത്രമേ ആയിരുന്നുള്ളു. ഒബാമയ്്ക്ക 25 വയസും.

എന്നാല്‍ 1987 ആയപ്പോഴേക്കും ഒബാമ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണാന്‍ തുടങ്ങിയതായി ജാഗര്‍ പറയുന്നു. ഇപ്പോള്‍ 53 വയസുള്ള ജാഗര്‍ ഒഹിയോയിലെ ഒബര്‍ലിന്‍ കോളേജിലെ കിഴക്കന്‍ ഏഷ്യന്‍ പ്രോഗ്രാമിന്റെ അസോസിയേറ്റ് പ്രൊഫസറും ഡയറക്ടറുമാണ്. 1992ല്‍ മിഷേലിനെ വിവാഹം കഴിക്കുന്നതുവരെ ഇരുവരും കണ്ടുമുട്ടാറുണ്ടായിരുന്നു. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ വച്ചാണ് മിഷേലിനെ ഒബാമ കണ്ടുമുട്ടുന്നത്. തന്റെ ഉയര്‍ച്ചയ്ക്ക് ആഫ്രിക്കന്‍-അമേരിക്കന്‍ പ്രതിച്ഛായ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഒബാമ കരുതിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു. അതിനാല്‍ തന്നെ കറുത്ത വര്‍ഗ്ഗക്കാരിയായ ഒരാളെ കല്യാണം കഴിക്കുന്നതാണ് ഭാവിയില്‍ പടവുകള്‍ കയറാന്‍ ഉചിതമെന്ന് അദ്ദേഹം നിശ്ചയിച്ചിരുന്നതായും പുസ്തകത്തില്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ഹാര്‍വാഡില്‍ ചേര്‍ന്നതിന് ശേഷവും ഒബാമ ഒരിക്കല്‍കൂടി വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ജാഗര്‍ വെളിപ്പെടുത്തുന്നു. ഇത് ആദ്യ അഭ്യര്‍ത്ഥന തള്ളിക്കളയപ്പെട്ടതില്‍ നിന്നുണ്ടായ നിരാശയില്‍ നിന്നായിരുന്നുവെന്നും അല്ലാതെ ഇരുവരുടെയും ഭാവിയെ കുറിച്ചുള്ള ഗൗരവതരമായ ആലോചനയുടെ പേരിലായിരുന്നില്ലെന്നും ജാഗര്‍ പറയുന്നു. എന്നാല്‍ 1992ല്‍ ഒബാമ വിവാഹിതനായതോടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പൂര്‍ണമായും അവസാനിച്ചു. പിന്നീടുള്ള ബന്ധം വല്ലപ്പോഴും എഴുതുന്ന കത്തുകളിലും അപൂര്‍വമായ ഫോണ്‍ വിളികളിലും ഒതുങ്ങി. പുസ്തകത്തിലെ അവകാശവാദങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഒബാമ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍