UPDATES

ഒബാമയുടെ പ്രസംഗത്തില്‍ പൊട്ടിത്തെറിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രസംഗത്തെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ഡ് വിമര്‍ശിച്ചത് വിവാദമായി. ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗത്തെപ്പറ്റിയായിരുന്നു റോഡ്രിഗോയുടെ പരാമര്‍ശം. തുടര്‍ന്ന് ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഡ്യൂട്ടേര്‍ഡ് പറഞ്ഞത്.

ആസിയന്‍ ഉച്ചകോടിയ്ക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടേര്‍ഡുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ഡിന്റെ വിവാദ പരാമര്‍ശം. ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡ്യൂട്ടേര്‍ഡ് ഒബാമയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നാണ് കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ജി 20 ഉച്ചകോടിക്കായെത്തിയ ഒബാമയുടെ സ്വീകരണ ചടങ്ങിനിടെ വിമാനത്താവളത്തില്‍ ചൈനീസ് -യുഎസ് പ്രതിനിധികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഒബാമ ചൈനയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍