UPDATES

ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കും: ഒബാമ

അഴിമുഖം പ്രതിനിധി

ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുമെന്ന് ഭീകരാക്രമണ ഭീതിയില്‍ കഴിയുന്ന അമേരിക്കക്കാര്‍ക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ ഉറപ്പു നല്‍കി. പാരീസ് ആക്രമണത്തിന്റേയും കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയിലും നടന്ന ആക്രമണത്തെ തുടര്‍ന്നാണ് ഒബാമ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തത് സംസാരിച്ചത്. ഭീകരതയില്‍ നിന്നുള്ള ഭീഷണി യഥാര്‍ത്ഥമാണെന്നും നമ്മള്‍ അതിനെ മറികടക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള 14 മിനിട്ട് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലായ അമേരിക്കക്കാരെ ധൈര്യപ്പെടുത്താനാണ് പ്രൈംടൈമില്‍ നടത്തിയ അസാധാരണമായ സംപ്രേഷണത്തിലൂടെ ഒബാമ ലക്ഷ്യമിട്ടത്. പൊതുജനങ്ങളുടെ ഭീതിയെ തണുപ്പിക്കുന്നതില്‍ പരാജയപ്പെട്ട ഒബാമ ഒടുവില്‍ രാഷ്ട്രത്തെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് മൂന്നാം തവണ മാത്രമാണ് ഒബാമ ഓവല്‍ ഓഫീസില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. കാലിഫോര്‍ണിയയില്‍ നടന്ന ആക്രമണത്തില്‍ 14 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഒബാമയുടെ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് അമേരിക്കയില്‍ നിലനിന്നിരുന്നത്. അടുത്തകാലത്തൊന്നും മരുന്ന് കണ്ടുപിടിക്കാത്ത ഒരു അര്‍ബുദത്തോടാണോ നമ്മള്‍ ഏറ്റുമുട്ടുന്നത് എന്ന് പല അമേരിക്കക്കാരും ചോദിക്കുന്നുവെന്ന് ഒബാമ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളുടെ പിതാവ് എന്ന എന്ന നിലയില്‍ സാന്‍ ബെര്‍നാര്‍ഡിനോയിലും പാരീസിലും കൊല്ലപ്പെട്ടത് ബന്ധുവാണെന്ന് താന്‍ സങ്കല്‍പ്പിക്കാറുണ്ട്. യുഎസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ആയാലും മറ്റേത് സംഘടനയായാലും നമ്മള്‍ തകര്‍ക്കും, ഒബാമ ജനതയ്ക്ക് ഉറപ്പ് നല്‍കി. ഇസ്ലാമിക് സ്റ്റേറ്റിന്റേയും അല്‍ഖ്വയ്ദയുടേയും വെറുക്കപ്പെടുന്ന ആദര്‍ശങ്ങള്‍ അമേരിക്കയിലേയും ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ തള്ളിക്കളഞ്ഞിട്ടുള്ളതാണെന്ന് ഒബാമ ഓര്‍മ്മപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍