UPDATES

വിദേശം

ഇറാഖില്‍ പിടിമുറുക്കി ഐ എസ്; സഹായം ഉപദേശത്തിലൊതുക്കി യു എസ് ഇറാഖില്‍ പിടിമുറുക്കി ഐ എസ്; ഉപദേശിയായി യു എസ്

Avatar

ഡേവിഡ് ലെര്‍മന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വിഘടിച്ചു നില്‍ക്കുന്ന ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിടാന്‍ ഷിയാ നിയന്ത്രിത സൈന്യത്തിനൊപ്പം പോരാടുന്ന സുന്നി ഗോത്ര വംശജരെ ഉപദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഏറ്റവും പുതിയ തന്ത്രം.

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നതായുള്ള സൂചനകളാണ് വരുന്നത്. കഴിഞ്ഞ വര്‍ഷം ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ പിടിച്ചെടുത്ത ശേഷം ഇറാഖിലേയും സിറിയയിലേയും വിവിധ പ്രദേശങ്ങളിലുള്ള ഐഎസ് ഖലീഫാ രാഷ്ട്രം പ്രഖ്യാപിച്ചിരുന്നു. 10 മാസക്കാലത്തോളം നീണ്ട യു.എസ് വ്യോമാക്രമണത്തിന് ശേഷവും അവരുടെ അക്രമണോത്സുകതയില്‍ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ മാസം റമാദി പിടിച്ചെടുത്തതിലൂടെ ഐഎസ് ഭീകരര്‍ അത് വ്യക്തമാക്കുകയും ചെയ്തു. ഇറാഖിലെ മറ്റൊരു വലിയ പ്രദേശമായ അന്‍മ്പാറിന്റെ തലസ്ഥാനമാണ് റമാദി.

അന്‍ബാറിലുയര്‍ന്നിരിക്കുന്ന ഐഎസ് ഭീഷണി നേരിടാന്‍ അവിടത്തെ സൈനിക കേന്ദ്രമായ തക്വാദുമിലേക്ക് പുതിയതായി 450 ഓളം യുഎസ് സേനാംഗങ്ങളെക്കൂടി അയയ്ക്കാനുള്ള തീരുമാനത്തിലാണ് ഒബാമ. ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. ഇറാഖി സൈന്യത്തിനും അന്‍മ്പാറിലെ പ്രാദേശിക ഗോത്ര വിഭാഗം യോദ്ധാക്കള്‍ക്കും വേണ്ട പരിശീലനവും ഉപദേശവും നല്‍കുക എന്നതായിരിക്കും ഇവരുടെ ചുമതല. എന്നാല്‍ അന്‍മ്പാറിലെ സുന്നി ഗോത്ര വിഭാഗ യോദ്ധാക്കള്‍ ഷിയാ വിഭാഗം നയിക്കുന്ന സൈന്യവുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഒബാമയുടെ പുതിയ പദ്ധതി വിജയിക്കുകയുള്ളു.

പോര്‍മുഖത്ത് യു എസ് സേനയെ ഉപയോഗിക്കില്ലെന്നുള്ളതാണ് ഒബാമയുടെ നിലപാട്. എന്നാല്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന വിഘടനവാദ പ്രശ്‌നത്തെ നേരിടാന്‍ ഈ നിലപാട് അമേരിക്കയെ സഹായിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

”രക്ഷപ്പെടാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതായ രോഗിയുടേതിനു സമാനമാണ് ഇപ്പോഴത്തെ അവസ്ഥ.” 2003 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ഇറാഖിലെ യു എസ് സൈനിക സംഘത്തിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും, അഞ്ച് അമേരിക്കന്‍ അംബാസിഡര്‍മാര്‍ക്കും ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുള്ള അലി കേദാരി പറയുന്നു. ”അവരിപ്പോള്‍ (യു എസ്) വേണ്ടതൊക്കെ ചെയ്യുമെന്നോ വേണ്ടത്ര വേഗത്തില്‍ ചെയ്യുമെന്നോ ഞാന്‍ കരുതുന്നില്ല”- അദ്ദേഹം പറഞ്ഞു.

അന്‍മ്പാര്‍ മേഖലയില്‍ ഐസ് ഭീകരരെ നേരിടുന്നതിന് സുന്നി ഗോത്ര വിഭാഗം യോദ്ധാക്കളെ ഉപയോഗിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് കേദാരി പറയുന്നത്. വര്‍ഷങ്ങളായി അമേരിക്കയോടും ഷിയാ വിഭാഗങ്ങളോടും വിദ്വേഷം കാത്തു സൂക്ഷിച്ചു വരുന്ന ഇവരുടെ മനോഭാവം മാറ്റിയെടുക്കുന്നത് ശ്രമകരമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ”രണ്ടു പേരെയും അവര്‍ക്ക് ഒരു പോലെ സംശയമാണ്”. അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായിലെ ഡ്രാഗോമാന്‍ പാര്‍ട്ട്‌ണേസിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് ഇപ്പോള്‍ കേദാരി.

”2003ല്‍ ഇറാഖിലെത്തി ഞങ്ങള്‍ ചെയ്തത് ഇവിടുത്തെ സുന്നി ഭരണകൂടത്തെ പുറത്താക്കുകയായിരുന്നു. ശക്തനായ സുന്നി നേതാവായ സദ്ദാം ഹുസ്സൈനെ താഴെയിറക്കിയ ശേഷം അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ഇറാഖി സൈന്യത്തെ പിരിച്ചു വിടുകയും ചെയ്തു. തുടര്‍ന്ന് ഇറാഖിലെ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാനായി നയതന്ത്രവും, പണവും ആയുധങ്ങളും ഉപയോഗിച്ച് അമേരിക്ക നടത്തിയ ശ്രമങ്ങളാണ് പിന്നീട് ഇന്നു കാണുന്ന തരത്തിലുള്ളൊരു സുന്നി ഉണര്‍ത്തെഴുല്‍േപ്പിലേക്കു നയിച്ചത്. സുന്നി സംഘങ്ങളെ ഭരണത്തില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന സമീപനമാണ് മുന്‍ പ്രധാനമന്ത്രി അല്‍ നൂറി മാലിക്കും സ്വീകരിച്ചിരുന്നത്”. കേദാരി വ്യക്തമാക്കി.

”ഇന്ന് സുന്നികള്‍ക്ക് കുറേക്കൂടി സ്വീകാര്യനായ ഹാദി അല്‍ അബാദി പ്രധാനമന്ത്രി ആയിട്ടു പോലും സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടില്ല. ദേശീയ സുരക്ഷ സമിതി രൂപീകരിച്ച് സുന്നികളെ ഭരണത്തില്‍ പങ്കാളികളാക്കാനുള്ളൊരു ശ്രമം അബാദി നടത്തിയിരുന്നു. എന്നാല്‍ അതിനുള്ള നിയമ നിര്‍മ്മാണം നടത്തി മാസങ്ങളായെങ്കിലും യാതൊരു പ്രയോജനവും ഇതുവരെയുണ്ടായിട്ടില്ല. ഇറാന്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുതിനായി നിയോഗിച്ചിട്ടുള്ളൊരു സംഘമായി മാത്രമാണ് ബഗ്ദാദിലെ ഭരണകുടത്തെ ഇറാഖിലെ സുന്നികള്‍ കാണുന്നത്.” കേദാരി ചൂണ്ടിക്കാട്ടി. ‘സംഘര്‍ഷ മേഖലകളില്‍ അനുഗമിക്കാതെ പ്രാദേശിക സൈന്യങ്ങള്‍ക്ക് പരിശീലനം നല്‍കിയതു കൊണ്ടു മാത്രം പ്രയോജനം ഉണ്ടാകില്ല”. ഇറാഖിലെ മുന്‍ അമേരിക്കന്‍ അംബാസിഡറായിരുന്ന ജെയിംസ് ജെഫ്രി പറയുന്നു.

‘പുതിയ പദ്ധതി എന്നതുകൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിരാശജനകം എന്നേ പറയാന്‍ കഴിയൂ’. ജെഫ്രിയുടെ വാക്കുകളില്‍ ആശങ്ക വ്യക്തമായിരുന്നു. 2010 മുതല്‍ 2012 വരെ ഇറാഖിലെ അംബാസിഡറായിരുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്കയുടെ മദ്ധ്യേഷ്യന്‍ നയങ്ങളില്‍ ഉപദേശം നല്‍കുന്ന വിദഗ്ദ്ധ സമിതിയില്‍ (വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നിയര്‍ ഈസ്റ്റ് പോളിസി) പ്രവര്‍ത്തിച്ചു വരികയാണ്.

”ഈ പരിശീലനം കൊണ്ട് കൂടുതലായി ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. ഇതുവരെയായി നമ്മള്‍ നല്‍കിയ പരിശീലനം കൊണ്ട് പോരാട്ടത്തില്‍ എന്തെങ്കിലുമൊരു ഗുണമുണ്ടായതായി നിങ്ങള്‍ക്കാര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ. എനിക്കങ്ങനെയൊന്നും കാണാന്‍ കഴിഞ്ഞില്ല”. വാര്‍ത്താ സമ്മേളനത്തില്‍ ജെഫ്രി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

എണ്ണക്കുഴലുകള്‍ കടന്നു പോകുന്ന ഭാഗത്ത് മാത്രമായി 3000 സൈനികര്‍ക്കുള്‍പ്പെടെ 8000ത്തില്‍ കൂടുതല്‍ ഇറാഖി സൈനികര്‍ക്കാണ് അമേരിക്ക ഇതുവരെ പരിശീലനം നല്‍കിയത്. എന്നിട്ടും റമാദിയില്‍ പ്രതിരോധം തീര്‍ക്കാന്‍ അവര്‍ക്കായില്ല, ഇന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള റമാദിനും ഫലൗജിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് തക്വാദം. അമേരിക്ക സൈനിക പരിശീലനം നടപ്പാക്കുന്ന ഇറാഖിലെ അഞ്ചാമത്തെ സ്ഥലം.

” സുന്നി ഗോത്ര യോദ്ധാക്കള്‍ ഉള്‍പ്പെടെയുള്ള ഇറാഖി സൈനികരെ പ്രശ്‌ന ബാധിത മേഖലകളില്‍ നമുക്ക് നേരിട്ട് സഹായിക്കാനായാല്‍ അതിലൂടെ വ്യോമാക്രമണ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കും. നമ്മുടെ സ്വന്തം വ്യോമാക്രമണ പദ്ധതികള്‍ക്കു തന്നെ അതു പിന്നീട് ആത്യന്തികമായി ഗുണം ചെയ്യും”. ഇസ്ലാമിക് സ്റ്റേറ്റിനെതിരായുള്ള പ്രചാരണ പദ്ധതികളുടെ പ്രത്യേക ചുമതലയുള്ള പ്രസിഡന്റിന്റെ ദൂതന്‍ ബ്രെറ്റ് മഗ്വാര്‍ക്ക് പറഞ്ഞു.

”പുതിയതായി നിയോഗിക്കപ്പെട്ട 450 സൈനികര്‍ ഉള്‍പ്പെടെ 3,550 യു എസ് സൈനികരാണ് ഇപ്പോള്‍ തക്വാദുമിലുള്ളത് എന്നാല്‍ അവര്‍ക്കു പോരാട്ടത്തില്‍ പങ്കെടുക്കാനോ, അല്ലെങ്കില്‍ ഇറാഖി സൈന്യത്തിനു മുന്നേ അനുഗമിച്ച് അവര്‍ക്ക് ഭീകരര്‍ പതിയിരിക്കുന്ന താവളങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്നതിനോ ഉള്ള അനുമതിയില്ല. ഇറാഖി സൈനികര്‍ക്ക് വളരെയധികം സഹായകമാകുന്ന നടപടിയായേനെ അത്’, ജെഫ്രി തന്റെ നിലപാടിനെ സാധൂകരിച്ചു. ”എന്നാല്‍ ഇതില്‍ മനശാസ്ത്രപരമായ ഒരു സമീപനമുണ്ട്. ഇത് അടിസ്ഥാനപരമായി തങ്ങളുടെ പോരാട്ടമല്ല എന്ന സമീപനമാണ് അമേരിക്കയുടേത്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖിലേക്ക് പരിശീലകരായി കൂടുതല്‍ സൈനികരെ അയക്കാനുള്ള തീരുമാനത്തെ പ്രതിരോധ സുരക്ഷ വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ അനുകൂലിച്ചിരുന്നുവെങ്കിലും ഭീകര താവളങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രാഗല്‍ഭ്യമുള്ള കുറച്ചു സൈനികരെ മാത്രം അയച്ചാല്‍ മതിയെന്നതായിരുന്നു അവരില്‍ പലരുടേയും അഭിപ്രായം. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരില്‍ അവര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒബാമയുമായി അടുപ്പമുള്ള ചിലര്‍ അവരുടെ നീക്കങ്ങളെ പ്രതിരോധിച്ചു. പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍, നയ തീരുമാനം കൈകൊള്ളുതിനു മുമ്പ് നടന്ന സ്വകാര്യ ചര്‍ച്ചകളെക്കുറിച്ച് പ്രതിരോധ, സുരക്ഷാ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളാണിത്. യുദ്ധത്തില്‍ പങ്കെടുക്കാനോ, സഹായിക്കാനോ ഉള്ള അനുമതിയില്ലാതെ കുറച്ചു സൈനികരെ അയച്ചതു കൊണ്ടു മാത്രം ദൗത്യം വിജയിക്കുന്ന കാര്യം സംശയമാണെന്നാണ് പ്രതിരോധ, സുരക്ഷ രംഗത്തെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

ഉപദേശകര്‍ക്കും പരിശീലകര്‍ക്കും പുറമേ ഇറാഖി സൈന്യത്തിനും, ഇറാഖി ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുര്‍ദ്, സുന്നി ഗോത്ര സേനകള്‍ക്കുമാവശ്യമായ സൈനിക ഉപകരണങ്ങള്‍ അമേരിക്ക നല്‍കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ എന്തൊക്കെ ഉപകരണങ്ങളാണ് നല്‍കാന്‍ പോകുന്നതെന്ന വിവരം അദ്ദേഹം വെളിപ്പെടുത്തിയില്ല. ക്വാദൂമിലേക്ക് സേനയെ അയയ്ക്കുന്നതിനു പിന്നില്‍ പുറത്തു പറയാത്ത ചില അജണ്ടകള്‍ കൂടി അമേരിക്കയ്ക്കുണ്ടെന്നു ചര്‍ച്ചകളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നു. ബാഗ്ദാദോ അവിടെയുള്ള വിമാനത്താവളമോ ഭീകര്‍ കൈയേറാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. പ്രാദേശിക സുന്നി വിഭാഗങ്ങളെ അണി നിരത്തിക്കൊണ്ടുതന്നെ ഇത് സാധിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഷിയാ ഭൂരിപക്ഷമുള്ള രാജ്യ തലസ്ഥാനം സുന്നി ഭീകരരുടെ നിയന്ത്രണത്തിലാവുമെന്നതൊന്നുമല്ല അമേരിക്കയെ അലട്ടുന്നത്. തുടര്‍ന്ന് വിമാനത്താവളം ഭീകര്‍ അടച്ചിടുന്നതും വിദേശികള്‍ ഇറാഖില്‍ കച്ചവടം നടത്തരുതെന്ന പേരില്‍ കലാപം സൃഷ്ടിക്കാനുള്ള സാധ്യതകളെയുമൊക്കെയാണ് അമേരിക്ക ശരിക്കും ഭയപ്പെടുന്നത്. പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് ഉദ്യോഗസ്ഥര്‍ സൈനിക പദ്ധതികളെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായത്.

അതേ സമയം സൈനിക തന്ത്രങ്ങള്‍ മെനയാനായി അമേരിക്ക തിരഞ്ഞെടുത്ത സ്ഥലത്തെ പ്രകീര്‍ത്തിച്ച ഉ.ദ്യോഗസ്ഥര്‍, അമേരിക്കക്കാരുടെ അവിടുത്തെ സാന്നിധ്യം ആക്രമണം നടത്താന്‍ ഭീകരരെ അങ്ങോട്ട് ആകര്‍ഷിക്കുമെന്നും പറഞ്ഞു. ഇറാഖി സൈനികരില്‍ നിന്നും പിടിച്ചെടുത്ത പീരങ്കികളുപയോഗിച്ചു മറഞ്ഞുള്ള ആക്രമണത്തിനാണ് സാധ്യത-അവര്‍ കൂട്ടിച്ചേര്‍ത്തു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍