UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീമാന്‍ മോദി, ആ പട്ടികയിലേക്ക് ആദായനികുതി കൂടി ചേര്‍ക്കൂ

Avatar

ടീം അഴിമുഖം

ആദ്യത്തെ ദിവസം മുതല്‍ അദ്ദേഹം സംസാരിക്കും എന്നു വോട്ട് ചെയ്തവര്‍ പ്രതീക്ഷിച്ച കാര്യം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നു.

ബുധനാഴ്ച്ച, പ്രഗതിയിലെ -ക്രിയാത്മക ഭരണനിര്‍വാഹനത്തിനും സമയബന്ധിതമായ നടപ്പാക്കലിനും വേണ്ടിയുള്ള ബഹുതല വേദി- തന്റെ 9-മത് യോഗത്തില്‍ അധ്യക്ഷം വഹിക്കവേ, കസ്റ്റംസ്,എക്സൈസ് വകുപ്പുകള്‍ക്കെതിരെയുള്ള പൊതുജനങ്ങളുടെ പരാതികള്‍ കണക്കിലെടുത്തുകൊണ്ട് വകുപ്പുകളിലെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോദി നിര്‍ദേശിച്ചു.

ആദായനികുതി ഉദ്യോഗസ്ഥരെ കൂടി പ്രധാനമന്ത്രി ആ പട്ടികയില്‍ ചേര്‍ക്കേണ്ടതായിരുന്നു. ഒരു സാമ്പത്തിക ശക്തികേന്ദ്രം എന്ന നിലയില്‍ വളരുന്നതില്‍ നിന്നും ഈ രാജ്യത്തെ പിറകോട്ടു വലിക്കുന്ന വകുപ്പുകളെ തിരിച്ചറിയാനും നേരിടാനും അത് സഹായിക്കും. വാസ്തവത്തില്‍ ഏതൊരു സര്‍ക്കാര്‍ വകുപ്പിനെയും അദ്ദേഹത്തിന്  ആ പട്ടികയില്‍ ചേര്‍ക്കാം.

പക്ഷേ കസ്റ്റംസ്, എക്സൈസ് വകുപ്പുകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പരാമര്‍ശം കാണിക്കുന്നത് സര്‍ക്കാരിനുവേണ്ടി നികുതി പിരിക്കുന്നതില്‍ നിര്‍ണായക പങ്കുള്ള ഈ വകുപ്പുകള്‍ അഴിമതിയില്‍ ആണ്ടുകിടക്കുകയാണ് എന്നാണ്. അതുകൊണ്ടാണ് അക്കൂട്ടത്തില്‍ ആദായനികുതി വകുപ്പും, നികുതി പിരിച്ചെടുക്കുന്ന മറ്റേത് വകുപ്പും ഉള്‍പ്പെടുത്തണം എന്നു ഞങ്ങള്‍ പറയുന്നത്.

യോഗത്തിനിടയില്‍ കസ്റ്റംസ്, എക്സൈസ് വകുപ്പുകളെക്കുറിച്ചുള്ള നിരവധി പരാതികള്‍ പ്രധാനമന്ത്രി  പരാമര്‍ശിച്ചു.

ഇന്ത്യ നേരിടുന്ന, ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു ഗുരുതരമായ പ്രതിസന്ധിയാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ധനികരുടെ നികുതിവെട്ടിപ്പാണ് ഗ്രീസിന്റെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചത്. ഇറ്റലി പോലെയുള്ള രാജ്യങ്ങളിലും മറ്റ് കടക്കെണിയിലാണ്ട രാജ്യങ്ങളിലും ആദായനികുതി വെട്ടിപ്പ് വലിയൊരു പ്രശ്നമാണ്.

എന്നാലും നികുതി അടക്കാത്ത വിഷയത്തില്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം വഴിയുണ്ട്. വെറും 2 മുതല്‍ 3% വരെ ഇന്ത്യക്കാരാണ് ഏതെങ്കിലും തരത്തില്‍ ആദായനികുതി അടക്കുന്നത്.

2013-ലെ ഒരു ഔദ്യോഗിക കണക്കനുസരിച്ച് ജനസംഖ്യയുടെ 2.89% അതായത് ഏതാണ്ട് 3.6 കോടി പേരാണ് ആദായനികുതി അടച്ചത്. യു.എസില്‍ ഏതാണ്ട് 45% പേര്‍ ആദായനികുതി അടയ്ക്കുന്നു. അതായത് ഇന്ത്യയുടെ വലിയ ജനസംഖ്യ ഉണ്ടായിട്ടുകൂടി അമേരിക്കയിലാണ് കൂടുതല്‍ പേര്‍ ആദായനികുതി അടക്കുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. നികുതി അടക്കാന്‍ മാത്രമുള്ള വാര്‍ഷിക വരുമാനം മിക്ക ഇന്ത്യക്കാര്‍ക്കും ഇല്ല എന്നത് ഇതിലൊരു വസ്തുതയാണ്. അതിലേറെ, നികുതി പിരിച്ചെടുക്കുന്നതിനുള്ള നിലവിലെ  സംവിധാനങ്ങള്‍ക്ക് അപ്രാപ്യമായ വിധത്തിലാണ് ഇന്ത്യയിലെ ബൃഹത്തായ ഗ്രാമീണ, അധോലോക സമ്പദ് രംഗങ്ങള്‍ എന്നതുമാണ്. ഇന്ത്യയിലെ മറ്റ് മിക്ക കാര്യങ്ങളുമെന്നപോലെ നികുതി വ്യവസ്ഥയും കുഴഞ്ഞുമറിഞ്ഞതും, സങ്കീര്‍ണവും, അഴിമതിയില്‍ ആണ്ടുകിടക്കുന്നതും, കെടുകാര്യസ്ഥതയും പിടിപ്പുകേട് നിറഞ്ഞതുമാണ്. ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മാഫിയ ദൌത്യം പോലെയാണ് നടക്കുന്നത്. തീര്‍ച്ചയായും ഇതിന് അപവാദങ്ങളും മികച്ച ഉദ്യോഗസ്ഥരുമുണ്ട്.

പക്ഷേ പൊതുവിലെടുത്താല്‍ നമ്മുടെ നികുതി അധികൃതര്‍ നമ്മെ തിന്നുകൊഴുക്കുന്ന കഴുകന്മാരാണ്. ഈ അഴിമതി നിറഞ്ഞ സംവിധാനമാകട്ടെ നികുതി അടക്കാതിരിക്കാന്‍ എന്തുവേണമെങ്കിലും ചെയ്യുന്ന ധനികരെ ഒഴിവാക്കുകയും ചെയ്യുന്നു.

ആളുകള്‍ വരുമാനം ഒളിച്ചുവെച്ചാല്‍ നികുതി അധികൃതര്‍ അവരുടെ ചെലവിന് പിന്നാലെ പോകണം; വിദേശ വിമാനയാത്രകള്‍, മണിമാളികകള്‍, ആഡംബര കാറുകള്‍ മുതലായവ. പക്ഷേ, അങ്ങനെ ചെയ്തു നികുതി അടിത്തറ വിപുലമാക്കാന്‍ നമ്മുടെ നികുതി സംവിധാനം സത്യസന്ധവും ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നതും ആയിരിക്കണം.

വലിയ കമ്പനികളിലെ ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരും മാത്രമാണു കൃത്യമായി ആദായനികുതി വിവരങ്ങള്‍ സമര്‍പ്പിക്കുന്നത്. വെട്ടിപ്പുനടത്തിയ ശതകോടികള്‍ നികുതിവെട്ടിപ്പിന്റെ സുരക്ഷിത താവളങ്ങളിലേക്ക് മറയുമ്പോള്‍ ഇവരാകട്ടെ ആദായനികുതി പരിശോധകരുടെ മുശ്കിനും ബുദ്ധിമുട്ടിക്കലുകള്‍ക്കും ഇരയാകുന്നു.

ഇന്ത്യയിലെ ധനികര്‍ സവിശേഷമായ അധികാരങ്ങളുള്ളവരാണ്. എത്രയും കൂടുതല്‍ സ്വത്തും വരുമാനവും അവര്‍ക്കുണ്ടോ, അവര്‍ എത്ര കൂടുതല്‍ സമ്പന്നരാകുന്നുവോ അത്രയും കുറവ് നികുതിയെ അവര്‍ അടയ്ക്കുന്നുള്ളൂ. കാരണം ഓഹരികളില്‍ നിന്നും വസ്തുവഹകളില്‍ നിന്നുമുള്ള ലാഭവരുമാനം പോലുള്ളവ അവര്‍ക്ക് നികുതി പരിധിക്ക്  പുറത്താക്കാന്‍ കഴിയും. ധനികര്‍ക്ക് വേറെയും വഴികളുണ്ട്-അവരുടെ വീട്ടു ചെലവ് മുഴുവന്‍-അത് നികുതിയില്‍ നിന്നും കിഴിക്കാവുന്നതാണ്- കമ്പനി ചെലവാണ്. ഫോണ്‍ ബില്‍, വേലക്കാരുടെ ശമ്പളം, അവധിക്കാലയാത്രകള്‍ക്കുള്ള വിമാനക്കൂലി എന്നിവയെല്ലാം ഇതില്‍പ്പെടും.

ഇതിലേറെ അമ്പരപ്പിക്കുന്ന വസ്തുത, കോടിക്കണക്കിനു ആളുകള്‍ പണിയെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക മേഖല എന്നുവിളിക്കാവുന്ന കൃഷി, ഇപ്പൊഴും പൂര്‍ണമായും ആദായ നികുതിക്ക് പുറത്താണ് എന്നതാണ്. നികുതി അടക്കാത്തത് മൂലം ഇന്ത്യയുടെ വാര്‍ഷിക മൊത്ത ആഭ്യന്തര വരുമാനത്തില്‍ വന്‍ഷ്ടമുണ്ടാകുന്നു എന്നാണ് (2011-ല്‍ ഏതാണ്ട് 1.9 ട്രില്ല്യന്‍ ഡോളര്‍) കണക്കാക്കുന്നത്. നമ്മുടെ നികുതി പിരിവുകാര്‍ സത്യസന്ധരായ നികുതിദായകരെ ഉപദ്രവിക്കുന്ന മാഫിയ സംഘം പോലെയല്ലാതെ, സത്യസന്ധരായ സര്‍ക്കാര്‍ ജീവനക്കാരായി മാറാത്തിടത്തോളം, അതങ്ങിനെതന്നെ തുടരുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍