UPDATES

വെറുപ്പിന്റെ രാഷ്ട്രീയത്തെ മറികടക്കാന്‍ നമുക്ക് സ്മാരകങ്ങള്‍ വേണം; അത് മധുവിലും അഖ്ലാക്കിലും തുടങ്ങണം

അമേരിക്കയിലെ അലബാമയിലെ ആള്‍ക്കൂട്ട ആക്രമണ ഇരകളുടെ സ്മാരകം മാതൃകയാക്കണം

കറുത്ത വര്‍ഗക്കാരെ കയ്യേറ്റം ചെയ്തത്, “കൂട്ടം കൂടി നിന്നതിനും”, വെള്ളക്കാരി പെണ്‍കുട്ടികളെ ശല്യം ചെയ്തതിനും” അല്ലെങ്കില്‍ ഒരു പൊലീസുകാരനെ “മിസ്റ്റര്‍” എന്നു വിളിക്കാത്തതിനോ ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ അലബാമയിലെ മോണ്ട്ഗോമെറിയില്‍ പുതിയ National Memorial for Lynching Victims-ല്‍ പ്രദര്‍ശിപ്പിച്ച അനേകം ഭയാനകമായ സംഭവങ്ങളില്‍ ചിലതാണിത്.

ഒരു മൈല്‍ അകലെ മറ്റൊരു അമേരിക്കന്‍ സ്മാരകം, അമേരിക്കന്‍ തെക്കിന്റെ തീര്‍ത്തും വ്യത്യസ്തമായ കഥ പറയുന്നു; Confederacy-യുടെ ആദ്യ വൈറ്റ് ഹൌസ് ‘വിഖ്യാതനായ അമേരിക്കന്‍ ദേശാഭിമാനി’ ജെഫേഴ്സണ്‍ ഡേവിസിന്റെ ജീവിതം ആഘോഷിക്കുന്നു. Confederate സംസ്ഥാനങ്ങളുടെ ആദ്യ പ്രസിഡണ്ടായിരുന്നു അയാള്‍. എന്നാല്‍ അയാളും കുടുംബവും അടിമകളാക്കിവെച്ച നൂറുകണക്കിനു കറുത്ത വര്‍ഗക്കാരെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല.

വര്‍ണവെറി ആള്‍ക്കൂട്ട ആക്രമണങ്ങളിലെ ഇരകള്‍ക്കായി രാജ്യത്തെ ആദ്യ സ്മാരകം തുറക്കുന്നതിന്റെ ദിവസത്തില്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളും പുരോഗമന പ്രവര്‍ത്തകരും ഒഴുകിയെത്തിയപ്പോള്‍ മോണ്ട്ഗോമേറിയിലെ ചരിത്രാഖ്യാനങ്ങളിലെ വൈരുദ്ധ്യങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ എത്തി- ഭൂതകാലത്തെ കുത്തിപ്പൊക്കുന്നതിനെതിരെ അമര്‍ഷം പ്രകടിപ്പിച്ച ചില പ്രദേശവാസികള്‍ കറുത്ത വര്‍ഗക്കാരില്‍ നിന്നും തിരിച്ചടിയും രോഷവുമുണ്ടാകുമെന്ന് പറഞ്ഞു.

പ്രശസ്തരും പൌരാവകാശ പ്രവര്‍ത്തകരും സ്മാരകത്തെ അമേരിക്കയുടെ ലജ്ജയുടെ ശക്തമായ അടയാളമായും മുറിവുണക്കലിലേക്കുള്ള നിര്‍ണായക വഴിത്തിരിവായും വിശേഷിപ്പിച്ചപ്പോള്‍, അലബാമയിലെ ചില യാഥാസ്ഥിതികര്‍ ഇതിനെതിരെ നിലകൊണ്ടു. കോണ്‍ഫെഡെറേറ്റ് സ്മാരകങ്ങള്‍ സംരക്ഷിക്കാനാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് അവര്‍ പറയുന്നു.

പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വെള്ളക്കാരുടെ മേധാവിത്തത്തെ അനുകൂലിക്കുന്നു എന്നു മിക്കപ്പോഴും വ്യക്തമാക്കിയിട്ടുള്ളപ്പോഴും യു എസിലെ ഈ നടപടി, കലുഷിതമായ ഇക്കാലത്ത് ഇന്ത്യയിലെ പുരോഗമനസമൂഹത്തിന് ഒരു മാതൃകയായി കാണാവുന്നതാണ്.

കേരളത്തിലെ ആഫ്രിക്ക (കെ. പാനൂരിനോട് കടപ്പാട്)

ഒരു പക്ഷേ കേരളത്തില്‍ ആള്‍ക്കൂട്ടം ആക്രമിച്ചു കൊന്ന മധു എന്ന ആദിവാസിയുടെ സ്മാരകത്തില്‍ നിന്നായിരിക്കണം നാം തുടങ്ങേണ്ടത്. പശുവിറച്ചി തിന്നുവെന്നാരോപിച്ച് ഉത്തര്‍ പ്രദേശില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അഖ്ലാഖിന്റെ സ്മാരകത്തില്‍ നിന്നായിരിക്കണം നാം തുടങ്ങേണ്ടത്. മറ്റുള്ളവര്‍ നിര്‍ദ്ദേശിച്ച ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍, മുസ്ലീമായതിന്റെ പേരില്‍, വേറിട്ട് നിറത്തിന്റെ പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ ആക്രമിച്ചു കൊന്ന മറ്റനേകം പേരുടെ സ്മാരകങ്ങളിലാകണം നാം തുടങ്ങേണ്ടുന്നത്.

അധികാരത്തിന് വണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇക്കാലത്തെ ഒരു കൂട്ടം നേതാക്കള്‍ നിരന്തരം ആക്രമിക്കുന്ന ആധുനിക ശാസ്ത്രത്തിന് വേണ്ടിയുള്ള ഒരു സ്മാരകത്തില്‍ നിന്നും തുടങ്ങണം.

നമ്മുടെ രാഷ്ട്രീയത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വിഷമയമായ ചക്രത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആള്‍ക്കൂട്ട ആക്രമണ രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കുവേണ്ടി, മറ്റ് ഇന്ത്യക്കാര്‍ പണിതുയര്‍ത്തുന്ന സ്മാരകങ്ങള്‍ക്കായുള്ള വലിയ പൊതുമുന്നേറ്റം ഉണ്ടാകണം. ഭരിക്കുന്നവരുടെ സജീവ പിന്തുണയുള്ള ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ നമുക്ക് മറികടന്നെ പറ്റൂ.

അതിന്റെ യാത്ര നേര്‍വഴിക്കാക്കാനും അനുതാപത്തിന്റെയും ശാസ്ത്ര ബോധത്തിന്റെയും പാതകള്‍ വീണ്ടെടുക്കാനും ഇന്ത്യ അതിന്റെ പ്രതീകങ്ങളെയും ആരാധനാലയങ്ങളെയും കണ്ടെടുത്തെ തീരൂ.

ഭരിക്കുന്നവര്‍ സമൂഹത്തിലെ ഏറ്റവും ഹീനമായ പ്രവണതകളെ പിന്തുണയ്ക്കുമ്പോള്‍, അവര്‍ പരസ്യമായി വിഡ്ഢിത്തം ആഘോഷിക്കുമ്പോള്‍, അവര്‍ നമ്മുടെ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുമ്പോള്‍, ഈ ആഴത്തിലുള്ള നിരാശയില്‍ നിന്നും പുറത്തുകടക്കാന്‍ നമുക്ക് പുരോഗമന പ്രതീകങ്ങളുടെ ആവശ്യമുണ്ട്.

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ഒരു സ്മാരകം, അല്ലെങ്കില്‍ അതുപോലുള്ള നിരവധി സ്മാരകങ്ങള്‍, ഇതിന്റെ ആദ്യ പടിയാകും. ഒരു മാതൃക വേണ്ടവര്‍ക്ക് അലബാമയിലെ സ്മാരകം ഒരു ഓര്‍മ്മപ്പെടുത്തലും രൂപരേഖയുമാണ്.

കറുത്തവരെ കൊല്ലുന്ന ഭാരത് മാതയുടെ മക്കള്‍

ദാദ്രിയില്‍ കണ്ട അതേ അസഹിഷ്ണുത വീണ്ടും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍