UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യ വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്; 40 % പ്രദേശങ്ങൾ 2030 ൽ വരൾച്ചയിലാകും

തമിഴ് നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടക ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ ആറ് സംസ്ഥാനങ്ങളെയായിരിക്കും ഇത് കൂടുതലായും ബാധിക്കുക.

2030 ആകുമ്പോഴേക്കും ഇന്ത്യയിലെ 40 ശതമാനത്തോളം വരുന്ന പ്രദേശങ്ങൾ വരൾച്ചയിലായേക്കും. കേന്ദ്ര ജല കമ്മീഷന്റെതാണ് ഈ പുതിയ റിപ്പോര്‍ട്ട്. തമിഴ് നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടക ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ ആറ് സംസ്ഥാനങ്ങളെയായിരിക്കും ഇത് കൂടുതലായും ബാധിക്കുക. കഴിഞ്ഞ പത്ത് വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വെള്ളം ജലസംഭരണികളിൽ കുറവു വന്നിട്ടുണ്ട്. ഇതാണ് വരൾച്ചയുടെ പ്രധാന കാരണം. ഇന്ത്യ ഇതുവരെ കാണത്ത വലിയ വരൾച്ചയായിരിക്കും ഇനി നേരിടേണ്ടി വരുന്നത്.

നീതി ആയോഗിന്റെ പുതിയ റിപ്പോർട്ടുപ്രകാരം 2020 ൽ 21 ഇന്ത്യൻ നഗരങ്ങളിലായി പത്തു കോടിയോളം ജനങ്ങളാണ് വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാകാൻ പോകുന്നത്. ഡല്‍ഹി, ബാഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നീ പ്രധാന ഇന്ത്യൻ നഗരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കമ്പോസിറ്റ് വാട്ടർ മാനേജ്മെന്റ് ഇന്റെക്സ് 2018 ൽ പുറത്തു വിട്ട കണ്കുകൾ പ്രകാരം 2 ലക്ഷത്തോളം ജനങ്ങളാണ് ശുദ്ധ ജലത്തിന്റെ അഭാവം മൂലം ഇന്ത്യയിൽ വർഷം തോറും മരിക്കുന്നത്. ഈ കണക്ക് ഇനി വർദ്ധിക്കാമെ ഇടയുള്ളൂ. ഈ കണക്കുകളെല്ലാം തന്നെ സൂചിപ്പിക്കുന്നത് ഇന്ത്യൻ ജനതയുടെ ഭാവി അപകടത്തിലാണ് എന്നതാണ്.

Read More : സത്യത്തില്‍ സിപിഎമ്മിന്റെ മസാല ബോണ്ടിനെ ചെന്നിത്തല സ്വാഗതം ചെയ്യണമായിരുന്നു, അതിന് കാരണങ്ങള്‍ ഏറെയുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍