UPDATES

വീഡിയോ

മാമ്പഴങ്ങളില്‍ ചിത്രം വരച്ച് ശില്പി കാനായി തുടക്കമിട്ടു; കുട്ടികള്‍ക്കിത് സർഗാത്മകതയുടെ മാമ്പഴക്കാലം (വീഡിയോ)

ക്യാമ്പ് അവസാനിക്കുന്നത് മെയ് 28 നാണ്

തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഇപ്പോൾ മാമ്പഴക്കാലമാണ്. കുട്ടികളുടെ മാമ്പഴക്കാലം. കവിതകളും ചിത്രകലയും ശിൽപ്പകലയുമെല്ലാം ആയി കുട്ടികൾ ഇവിടെ ആഘോഷിക്കുകയാണ്. കൂട്ടുകൂടുകയാണ്. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് മെയ് 20 നാണ് ആരംഭിച്ചത്.

മാമ്പഴങ്ങളിൽ ചിത്രം വരച്ച് മലയാളത്തിന്റെ മഹാശില്പി കാനായി കുഞ്ഞിരാമനാണ്  മാമ്പഴക്കാലത്തിന് തുടക്കമിട്ടത്. മാമ്പഴം കത്തികൊണ്ട് ചെത്തിയെടുത്തും ശില്‍പ്പസൗന്ദര്യം മെനഞ്ഞ കാനായി പ്രകൃതിയെ സ്നേഹിക്കാനും നല്ല മനസ്സുള്ളവരാകാനും പുതു തലമുറയെ ഓര്‍മ്മിപ്പിച്ചു. പത്താംക്ലാസു വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ്. ഏകദേശം അൻപതോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

കുട്ടികൾക്ക് ഏതെല്ലാം മേഖലയിലാണ് താല്‍പര്യം എന്ന് മനസിലാക്കി അതിനനുസരിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ചിത്ര രചനയിലൂടെയും നാടക ക്ലാസുകളിലെ അഭിനയത്തിലൂടെയുമെല്ലാം കുട്ടികൾ സ്വയം കണ്ടെത്തുകയാണിവിടെ. കുട്ടികളിൽ എഴുത്തുകാരുണ്ട്, ചിത്രം വരയ്ക്കുന്നവരുണ്ട്, പാട്ടുപാടുന്നവരുണ്ട്. ഇവരുടം സർഗാത്മകതയ്ക്ക് അതിർ വരമ്പുളില്ല. മനസ്സിൽ തോന്നുന്നവയെന്തും പേപ്പറിലാക്കാം, അവയെപ്പറ്റി സംസാരിക്കാം. കുട്ടികൾക്ക് കൂട്ടുകൂടുന്നതിനും അവസരമൊരുക്കുന്നുണ്ടിവിടെ.

“കാനായി മാമ്പഴത്തിന്റെ പുറത്തു ചിത്രം വരച്ചു. അതു കൊണ്ട് നമ്മുടെ കുട്ടികൾ മനസിലാക്കി പ്രകൃതിയിൽ ചിത്രം വരയ്ക്കാൻ നമുക്ക് ക്യാൻവാസ് ആവശ്യമില്ല. എവിടെയെല്ലാമാണ് നമുക്ക് ക്യാൻവാസുകൾ ഉള്ളത്. എത്രയെത്ര കലാകാരന്മാരാണ് ഇലകളിലും പച്ചക്കറികളിലും ചിത്രങ്ങൾ രചിക്കുന്നത്”. വൈലോപ്പിള്ളി സംസൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി പറഞ്ഞു.

സർഗാത്മകതയും സാഹിത്യവും മാത്രമല്ല കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ഇവിടെ പ്രാധാന്യം നൽകുന്നുണ്ട്. ഈ വേനൽക്കാലം എന്തായാലും കുട്ടികൾക്ക് മധുരമുള്ള മാമ്പഴക്കാലം തന്നെയായിരിക്കും. ക്യാമ്പ് അവസാനിക്കുന്നത് മെയ് 28 നാണ്. സമാപന ചടങ്ങിൽ മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദനും, സംവിധായകൻ അടൂർഗോപാലകൃഷ്ണനും പങ്കെടുക്കും.

Read More: ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍