UPDATES

ട്രെന്‍ഡിങ്ങ്

മോദി രാജ്, ചൗക്കിദാര്‍ ജോര്‍ ഹേ, വീണ്ടും സിംഹാസനം, അജയ്യനായി മോദി, ചൗക്കിദാര്‍ ചമത്ക്കാര്‍, ഹീ ഈസ് ബാക്ക്

മോദിയെ മുന്‍ നിര്‍ത്തിയാണ് പല പത്രങ്ങളും തലക്കെട്ട് ഒരുക്കിയിരിക്കുന്നത്.

ഭരണത്തിലേറുന്ന എന്‍ഡിഎയുടെ വിജയ വാര്‍ത്തകള്‍ വ്യത്യസ്തമായ തലക്കെട്ടുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് പ്രമുഖ പത്രങ്ങള്‍. എന്‍ഡിഎ 349 സീറ്റാണ് പിടിച്ചത്. ബിജെപി തനിച്ച് മാത്രം 303 സീറ്റുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന് 52 സീറ്റും യുപിഎയ്ക്ക് 85 സീറ്റുകളാണ് ലഭിച്ചത്. ഇത്തവണയും പ്രതിപക്ഷ നേതാവിന്റെ പദവി പോലും കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. മോദിയെ മുന്‍ നിര്‍ത്തിയാണ് പല പത്രങ്ങളും തലക്കെട്ട് ഒരുക്കിയിരിക്കുന്നത്.

‘അജയ്യനായി മോദി – എന്‍ഡിഎ വീണ്ടും അധികാരത്തില്‍’ എന്ന് മാതൃഭൂമി തലക്കെട്ട് ഇട്ടപ്പോള്‍ മലയാള മനോരമ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ഗ്രാഫിക്‌സ് ചിത്രത്തോടൊപ്പം ‘വീണ്ടും സിംഹാസനം’ എന്നാണ് നല്‍കിയിരിക്കുന്നത്. മലയാളത്തിലെ മറ്റ് പ്രമുഖ പ്ത്ര മാധ്യമങ്ങള്‍ ദേശാഭിമാനി – ‘വീണ്ടും മോദി 542/354’, ദീപിക – ‘മോദി രാജ്’, മംഗളം – ‘ചൗക്കിദാര്‍ ജോര്‍ ഹേ’, ജന്മഭൂമി – ‘നരേന്ദ്ര ഭാരതം ജയിച്ചു’ എന്നാണ് നല്‍കിയിരിക്കുന്നത്.

ദേശീയ പത്രമാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന തലക്കെട്ടുകള്‍ ഇങ്ങനെയാണ്, ദി ഹിന്ദു ‘ INDIA GIVES MODI A HIGH FIVE’, ദ ടൈംസ് ഓഫ് ഇന്ത്യ ടCHOWKIDAR’S CHAMATKAAR’, ദ ടെലഗ്രാഫ് – HE IS BACK – Stunning gains in north, east and west

Read: ഇ പി ജയരാജന്‍ പറഞ്ഞ ‘മതധ്രുവീകരണം’ എന്താണ്? സി പി എം വിശദീകരിക്കാന്‍ മടിക്കും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍