UPDATES

സോഷ്യൽ വയർ

മരിച്ചവരെ പാസ്റ്റർ ജീവിപ്പിച്ചു; സോഷ്യൽ മീഡിയ ഏറ്റെടുത്തു; നിരവധി മനുഷ്യർക്ക് ‘ഉയിർത്തെഴുന്നേൽപ്പ്’

ദക്ഷിണാഫ്രിക്കയില്‍ ഒരു പാസ്റ്റർ മരിച്ചുകിടന്നയാളെ ജീവിപ്പിച്ചു. ആഹ്ലാദകരമായ കാര്യം. ഈ മാതൃക എല്ലാവരും പിന്തുടർന്നാൽ ഭൂമിയിൽ മരണമുണ്ടാകില്ലെന്ന് ചിലർക്ക് തോന്നി. സോഷ്യൽ മീഡിയ ഏറ്റെടുത്തു. എല്ലാവരും എല്ലാവരെയും പാസ്റ്ററെപ്പോലെ ജീവിപ്പിക്കാൻ തുടങ്ങി.

ആൽഫ് ലുകാവു എന്ന ദക്ഷിണാഫ്രിക്കൻ പാസ്റ്ററാണ് മരിച്ചയാളെ ജീവിപ്പിച്ച് അതിന്റെ വീ‍ഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അൽപം പ്രശസ്തിയുണ്ടാക്കാമെന്ന് കരുതിയത്. സംഗതി എല്ലാവരും ഏറ്റെടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല.

മരണവീട്ടിലേക്ക് ചെന്നാണ് പാസ്റ്റർ ഈ ‘അത്ഭുതപ്രവൃത്തി’ ചെയ്തത്. മരിച്ചയാളെ ജീവിപ്പിച്ചതിനു ശേഷമുള്ള സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മരിച്ച കക്ഷി പുനർജനനത്തിനു ശേഷം മരണവീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയാണ് ഇതിൽ ഏറെപ്പേർ ഷെയർ ചെയ്യുന്നത്.

ഉയിർത്തെഴുന്നേൽപ്പ് ചലഞ്ചും സോഷ്യൽ മീഡിയ സംഘടിപ്പിക്കുന്നുണ്ട്. #ResurrectionChallenge എന്ന ഹാഷ്ടാഗിലാണ് സംഭവം നടക്കുന്നത്. നിരവധി പേർ ഉയിർത്തെഴുന്നേൽപ്പിക്കുകകയും നിരവധി പേർ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍