UPDATES

വിദേശം

ലോകത്തിലെ ആദ്യത്തെ ‘പോൺ സർവ്വകലാശാല’ കൊളംബിയയിൽ തുറന്നു

മാധ്യമപ്രവർത്തകയായി കരിയർ തുടങ്ങുകയും യാദൃശ്ചികമായി പോൺ ഇൻഡസ്ട്രിയിൽ എത്തിച്ചേരുകയും ചെയ്ത നടിയാണ് അമരാന്റ.

ലോകത്തിലെ ആദ്യത്തെ പോൺ സർവ്വകലാശാലയ്ക്ക് തുടക്കമിട്ട് പോൺതാരം അമരാന്റ ഹങ്ക്. അഭിനയം, നിർമാണം തുടങ്ങി പോൺചിത്രങ്ങളുടെ എല്ലാ വശങ്ങളും ഈ സർവ്വകലാശാലയുടെ സില്ലബസ്സിലുണ്ട്.

മാധ്യമപ്രവർത്തകയായി കരിയർ തുടങ്ങുകയും യാദൃശ്ചികമായി പോൺ ഇൻഡസ്ട്രിയിൽ എത്തിച്ചേരുകയും ചെയ്ത നടിയാണ് അമരാന്റ. ഈ കരിയർ മാറ്റം അമരാന്റയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു. ഇൻഡസ്ട്രിയിൽ താൻ സൃഷ്ടിച്ചെടുത്ത സൽപ്പേര് സർവ്വകലാശാലയെ വിജയത്തിലെത്തിക്കാന്‍ ഉതകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അമരാന്റ.

തുടക്കക്കാരായ പോൺ താരങ്ങൾക്ക് ലൈവ് പെർഫോമൻസ് പരിശീലനവും ഈ സർവ്വകലാശാലയിൽ നൽകും. ലൈവ് പെർഫോമൻസ് പരിശീലനമുള്ള ലോകത്തിലെ ആദ്യത്തെ പോൺ സർവ്വകലാശാലയാണിത്. പ്രകൃത്യായുള്ളതും കെമിക്കലുകൾ ഉപയോഗിച്ചുള്ളതുമായ ഉദ്ധാരണങ്ങളെക്കുറിച്ചും മറ്റും ശാസ്ത്രീയമായ പാഠങ്ങൾ ഇവിടെ നിന്നും പഠിക്കാം. തികച്ചും ആണധികാരം നിറഞ്ഞ ഒരു സമൂഹത്തിൽ പെൺ പോൺതാരങ്ങൾ അതിജീവിക്കേണ്ടതെങ്ങനെയെന്നതിലും പാഠങ്ങളുണ്ട് ഇവരുടെ സില്ലബസ്സിൽ. പോൺ താരമെന്ന പദവിയിലേക്ക് ഉയരാൻ എങ്ങനെയാണ് പ്രതിച്ഛായ നിർമിച്ചെടുക്കേണ്ടതെന്നും പഠിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍