UPDATES

യാത്ര

ട്രാവല്‍-ടൂറിസം പ്രഫഷനലുകള്‍ക്ക് സാധ്യതകള്‍ ഏറുന്നു

ട്രാവല്‍-ടൂറിസംമേഖലയില്‍  താല്‍പര്യമുള്ളവരാണെങ്കില്‍  കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റിന്റെ (ഐഐടിടിഎം) കോഴ്‌സുകള്‍ ശ്രദ്ധിക്കാം

രാജ്യങ്ങള്‍ക്കിടയിലെ അതിരുകള്‍ മായുന്നതനുസരിച്ച് ജോലിക്കും പഠനത്തിനുമായി യാത്രകളേറുന്നു. ടൂറിസവും വലിയ വളര്‍ച്ച നേടുന്ന കാലമായതിനാല്‍ ട്രാവല്‍-ടൂറിസം പ്രഫഷനലുകള്‍ക്കു  കരിയര്‍ സാധ്യതകള്‍  ഏറുന്നു.  ഈ മേഖലയില്‍  താല്‍പര്യമുള്ളവരാണെങ്കില്‍  കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റിന്റെ (ഐഐടിടിഎം) കോഴ്‌സുകള്‍ ശ്രദ്ധിക്കാം. വെബ്‌സൈറ്റ്: www.iittm.ac.in ഗോവ, നെല്ലൂര്‍, ഭുവനേശ്വര്‍, നോയിഡ എന്നിവിടങ്ങളിലും ശാഖകളുണ്ട്.

പ്രധാനകോഴ്‌സുകള്‍ ഇവയാണ്, എംബിഎ (ടൂറിസം & ട്രാവല്‍ മാനേജ്‌മെന്റ്) : 50 % മാര്‍ക്കോടെ ബിരുദം വേണം. 25 വയസ്സു കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 % മാര്‍ക്കും 30 വയസ്സും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. MAT, CAT, CMAT, XAT, GMAT, ATMA ഇവയൊന്നിലെ സ്‌കോറില്ലാത്തവര്‍, സര്‍വകലാശാലയുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷയെഴുതണം. ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുമുണ്ട്. ബിബിഎ (ടൂറിസം & ട്രാവല്‍): 50 % മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്കും 12ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. 22 വയസ്സു കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 % മാര്‍ക്കും 27 വയസ്സും. സിലക്ഷന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുണ്ട്.

പുതിയ വര്‍ഷത്തേക്കുള്ള പ്രവേശന വിവരങ്ങള്‍ വൈകാതെ അറിയിക്കും. എംബിഎയ്ക്ക് ഓരോ കേന്ദ്രത്തിലും 120 സീറ്റും ബിബിഎയ്ക്ക് 60 സീറ്റുമാണു പതിവ്. ജാതി, ഭിന്നശേഷി സംവരണമുണ്ട്. ഐഐടിടിഎമ്മിലേതിനു സമാനമായ കോഴ്‌സുകളടക്കം പല പരിശീലനപദ്ധതികളും തിരുവനന്തപുരം ആസ്ഥാനമായ ‘കിറ്റ്‌സ്’ (KITTS) നടത്തുന്നുണ്ട്. ഫോണ്‍: 0471-2329468, വെബ്‌സൈറ്റ്: www.kittsedu.org.ഈ േമഖലയില്‍ മാസ്റ്റര്‍ ബിരുദം നല്‍കുന്ന സര്‍വകലാശാലകളുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍