UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണഘടനയെ ബഹുമാനിക്കുന്നതു കൊണ്ട് ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടുന്നില്ല ; ബാബാ രാംദേവ്

അഴിമുഖം പ്രതിനിധി

ഭരണഘടനയെ ബഹുമാനിക്കുന്നതുകൊണ്ടാണ് ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടാത്തത് എന്ന് യോഗഗുരു ബാബാ രാംദേവ്.ഈ നാട്ടില്‍ ഒരു നിയമ വ്യവസ്ഥയുണ്ട്. ഭരണഘടനയുണ്ട്, അതിനെ ബഹുമാനിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ പറയുന്ന ലക്ഷണക്കിന് ആളുകളുടെ തല വെട്ടിയെടുക്കുമായിരുന്നു എന്ന് രാംദേവ് പറയുന്നു. തലവെട്ടിയാലും ഭാരത് മാതാ കീ ജയ്‌ വിളിക്കില്ല എന്ന് പറയുന്നവരോട് ഇതാണ് തന്റെ മറുപടി എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ആര്‍എസ്എസ്  ആഭിമുഖ്യത്തില്‍ നടന്ന സദ്‌ഭാവന സമ്മേളന്‍ വേദിയില്‍ വച്ചാണ് യോഗഗുരുവിന്റെ വിവാദ പരാമര്‍ശം. 

ഭാരത് മാതാ കീ ജയ് എന്ന് എല്ലാവരും വിളിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ബാബ രാംദേവ് മുന്പ് ആവശ്യപ്പെട്ടിരുന്നു. ഭാരത് മാതാ കി ജയ് വിളിക്കണം എന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെങ്കിലും അത് വിളിക്കുന്നതു കൊണ്ട് പ്രശ്‌നമൊന്നുമില്ല. അതിനാല്‍ എല്ലാവരും വിളിക്കണമെന്ന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍