UPDATES

ഇനി എന്ത് ചെയ്യണം? സുനാമിയെ അതിജീവിച്ച ഒരാൾക്ക് ചിലത് പറയാനുണ്ട്, കേള്‍ക്കാം….

ചിലർ എന്നെ സുനാമിയുടെ ഇര എന്ന് വിളിക്കും, ചിലരാകട്ടെ ഒരു പൈജാമയും സാദാ ചെരുപ്പുമിട്ട് ഹെലികോപ്റ്റർ പറത്തി 2004-ലെ സുനാമിയിൽ കാർനിക്കോബാർ ദ്വീപിൽ നിന്നും 300 പേരെ രക്ഷിച്ച ഒരാളെന്നും.

2004 ഡിസംബറിലെ സുനാമിയെ അതിജീവിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ എയര്‍ കമ്മഡോര്‍ കൃഷ്ണകുമാറിന് പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളോട് ചിലത് പറയാനുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനി അങ്ങോട്ട് എങ്ങനെയെല്ലാമായിരിക്കണം, എന്തൊക്കെ മുന്‍ കരുതല്‍ വേണം എന്നെല്ലാം കൃഷ്ണകുമാര്‍ പറയുന്നു. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിലെ കാര്‍ നിക്കോബാര്‍ ദ്വീപിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലാണ് കൃഷ്ണകുമാര്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ഇവിടെ നിന്ന് ഹെലികോപ്റ്റര്‍ പറത്തി 300 പേരെയാണ് കൃഷ്ണകുമാര്‍ രക്ഷിച്ചത്.

ചിലർ എന്നെ സുനാമിയുടെ ഇര എന്ന് വിളിക്കും, ചിലരാകട്ടെ ഒരു പൈജാമയും സാദാ ചെരുപ്പുമിട്ട് ഹെലികോപ്റ്റർ പറത്തി 2004-ലെ സുനാമിയിൽ കാർനിക്കോബാർ ദ്വീപിൽ നിന്നും 300 പേരെ രക്ഷിച്ച ഒരാളെന്നും. എന്റെ കുടുംബാംഗങ്ങളെയൊഴിച്ച് എനിക്കന്നെല്ലാം നഷ്ടപ്പെട്ടു. അവരെ നഷ്ടപ്പെടാത്തതിന് ഞാനെന്നും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ ആ ഭാഗ്യവുമില്ലാതിരുന്ന ഒരുപാട്‌ പേരുണ്ട്. പലരും പറയുന്നത് ഇത്തരം ദുരന്തങ്ങൾ കോപിഷ്ഠനായ ദൈവത്തിന്റെ ചെയ്തിയാണെന്നാണ്. പക്ഷെ ദൈവം പൊറുക്കുക മാത്രമേയുള്ളൂ.

അതുകൊണ്ട് സുഹൃത്തുക്കളെ ഏറ്റവും ഭയാനകമായ ഒരു പ്രകൃതി ദുരന്തത്തിലൂടെ കടന്നുപോയ ഒരാളുടേതെന്ന നിലയിൽ എന്റെ വാക്കുകൾ കേൾക്കണം. ആദ്യമായി, ഇത്തരം ദുരന്തം ഉണ്ടാകുമ്പോൾ ലോകം മുഴുവൻ നിങ്ങളെ സഹായിക്കാനുണ്ടാകും. സകലരും നിങ്ങൾക്കായി പ്രാർത്ഥിക്കും. രാജ്യം മുഴുവൻ നിങ്ങൾക്കായി സാധനങ്ങൾ ശേഖരിക്കും, പ്രാകൃതിക തടസങ്ങൾ ഇല്ലെങ്കിൽ അവ നിങ്ങള്ക്ക് എത്തിച്ചുകിട്ടും. കൂട്ടായ ശ്രമത്തോടെ നിങ്ങൾ അതിജീവിക്കുന്നു, ആ സംഭവം കഴിയുന്നു, അത് നിങ്ങളുടെ ഉള്ളിൽ നിന്നും പതുക്കെ മാഞ്ഞുപോകുന്നു. മറ്റുള്ളവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ സാവധാനത്തിൽ നിങ്ങൾക്കായി നിങ്ങൾ മാത്രമാകും.

നിങ്ങളുടെ ഓരോ നഷ്ടവും നിങ്ങളോർമ്മിക്കാൻ തുടങ്ങും, കുടുംബാംഗങ്ങൾ, രേഖകൾ, ചിത്രങ്ങൾ അത്തരത്തിലുള്ള ഭൗതിക സ്വത്തുക്കൾ. ഒരൊറ്റ നിമിഷാർദ്ധത്തിനുള്ളിൽ നിങ്ങൾക്കെല്ലാം നഷ്ടപ്പെടാനാകും എന്നു തിരിച്ചറിയുന്ന നിങ്ങള്ക്ക് ഈ ലൗകിക ജീവിതത്തോട് തന്നെ വിരക്തിയാകും. പ്രകൃതിയുടെ കോപത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനാണെന്നും നാം തിരിച്ചറിയും. യുക്തി, ചില കണക്കുകൂട്ടലുകൾ, ചടുലമായ പ്രവർത്തനം പിന്നെ തീർച്ചയായും ദൈവാനുഗ്രഹമെന്നോ ഭാഗ്യമെന്നോ നിങ്ങൾ വിളിക്കുന്നപോലൊന്നും കൂടിയാൽ നിങ്ങളെ രക്ഷിക്കാം.

അതുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ നിങ്ങളെയും ചുറ്റുമുള്ളവരെയും സഹായിച്ചേക്കാവുന്ന കുറച്ചു സംഗതികളാണ് താഴെ നൽകുന്നത്:

1. ശരീരവും മനസും തുറക്കാൻ അനുവദിക്കുക. അതൊരു സ്വാഭാവിക പ്രക്രിയയാണ്, നിങ്ങള്ക്ക് ശരിയാകാൻ സമയമെടുക്കുന്നതുപോലെ.

2. ദുരന്തത്തിന് ശേഷമുള്ള counselling /therapy നിർബന്ധമായും ചെയ്യണം. അല്ലെങ്കിലത്‌ നീണ്ടുനിൽക്കുന്ന ശാരീരിക, മാനസിക പ്രശനങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയേക്കാം. വെള്ളത്തിൽ മുക്കാലും മുങ്ങിയ ഒരു വീട്ടിൽ രക്ഷപ്പെടുമോ ഇല്ലേ എന്നറിയാതെ ദിവസങ്ങൾ കഴിഞ്ഞുകൂടേണ്ടിവന്ന ഒരാളുടെ മാനസിക വിക്ഷുബ്ധത സങ്കൽപ്പിച്ചു നോക്കൂ. വിദഗ്ധ സഹായം തേടാൻ മടി കാണിക്കരുത്. ഇത്തരത്തിൽ സേവനം ആവശ്യമുള്ളവരെ അതെടുക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പ്രചോദിപ്പിക്കണം.

ഓരോ ദുരന്തവും വ്യത്യസ്തമാണ്. ഇപ്പോഴുണ്ടായതിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനും, രോഗബാധയ്ക്കും ഉള്ള സാധ്യതകളും മലിനമായ ജലവും ആശങ്ക വർധിപ്പിക്കുന്നു. വിദഗ്ധ സഹായം തേടുക. ചളിയിൽ ഇറങ്ങുന്നതിനു മുമ്പ് gum boots ഉപയോഗിക്കുന്നത് നല്ലതായിരിക്കും, പ്രത്യേകിച്ചും ആരോഗ്യ വിദഗ്ധരുടെ പ്രമേഹ രോഗമുള്ളവർ. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ ഗൗരവമായെടുക്കുക.

കേരളീയർ ധനികരാണ്, അവർക്കു സാമ്പത്തിക സഹായം ആവശ്യമില്ല എന്നൊക്കെ പ്രചാരണം നടക്കുന്നുണ്ട്. പക്ഷെ ഇത്തരം ദുരിതം നേരിട്ടവർക്കു, ബാധ്യതകളില്ലാത്ത ചില സഹായങ്ങൾ, കുറച്ചു പാത്രങ്ങൾ, കിടക്ക, തുടങ്ങിയവയെല്ലാം ആത്മവിശ്വാസവും സഹായസംവിധാനങ്ങളിൽ വിശ്വാസവും ഉണ്ടാക്കും. സഹായം ആവശ്യമുണ്ടോ എന്ന് ദുരന്തബാധിതരോട് ചോദിക്കേണ്ടതില്ല, ആത്മാഭിമാനം മൂലം അവർ നിരസിച്ചേക്കും. അതുകൊണ്ട് ആവശ്യമുള്ളതെന്നു നിങ്ങള്‍ക്ക് തോന്നുന്ന എന്തും ഏറ്റവും മികച്ചത്, നിങ്ങൾക്ക് വാങ്ങുന്നതിനേക്കാൾ നല്ലത് അവർക്കു നൽകുക.

നിങ്ങൾക്ക് നഷ്ടപ്പെട്ടതിൽ വെച്ച് തിരിച്ചുകിട്ടാൻ ഏറ്റവും ബുദ്ധിമുട്ടേറിയത് നിങ്ങളുടെ രേഖകളാണ്. സഹതാപത്തിനും കാരുണ്യത്തിനും എല്ലാമൊടുവിൽ നിങ്ങൾക്ക് ഓരോ രേഖയ്ക്കും ആ വലിയ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും. അത് ഒരു പാട് സമയമെടുക്കുന്ന കുഴപ്പിക്കുന്ന പണിയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇത് ലളിതമാക്കാൻ കഴിയുമെങ്കിൽ അതിനു ആരെങ്കിലും ശ്രമിക്കേണ്ടതാണ്.

സാവധാനം, സാവകാശം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങും. മനുഷ്യന്റെ അതിജീവനശേഷി അപാരമാണ്. എല്ലാ ദാതാക്കളോടുമായി, “പരസ്യമാക്കാതെ സംഭാവനകൾ നൽകുക”, സാധ്യമെങ്കിൽ സർക്കാർ സംവിധാനത്തിലൂടെ. അപ്പോഴാണ് നിങ്ങൾ യഥാർത്ഥ ദാതാവാകുന്നത്. അവസാനമായി, നിങ്ങൾ കയറാൻ വിട്ടുപോയാലും നിൽക്കാൻ ആഗ്രഹിച്ചാലും ജീവിതം മുന്നോട്ടു പോകും. അതുകൊണ്ട് സന്തോഷമായിരിക്കൂ. നിങ്ങൾക്ക് ഞങ്ങളുടെ പിന്തുണയുണ്ട്. നാം ഒരൊറ്റ കുടുംബമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍