UPDATES

ട്രെന്‍ഡിങ്ങ്

നമ്മുടെ കുട്ടികള്‍ കളിക്കുന്ന ഇ -ഗെയിമുകള്‍ ആരോഗ്യകരമോ?

ബ്ലു വെയ്ല്‍സ്‌ ഗെയിം കൊലയാളിയാവുന്ന പശ്ചാതലത്തില്‍ കുട്ടികളില്‍ ഗെയിമുകളുണ്ടാക്കുന്ന സ്വാധീനത്തെപറ്റി

ജങ്ക്ഫുഡ്കള്‍ കഴിക്കുന്നതുപോലയാണ് കുട്ടികള്‍ ഇലക്ട്രോണിക് ഗെയിമുകള്‍ കളിക്കുന്നതെന്നാണ് മിക്ക രക്ഷിതാക്കളും കരുതുന്നത്. ഗെയിമുകള്‍ വെറും പ്രലോഭനങ്ങളാണ് നല്ലതിനേക്കാള്‍ അവ ചീത്ത ശീലമാണെന്നുമാണ് രക്ഷിതാക്കള്‍ കരുതുക. എന്നാല്‍ അമേരിക്കന്‍ പീഡിയട്രിക്‌സ് അക്കാദമിയുടെ ഔദ്യോഗിക ജേര്‍ണ്ണല്‍ പറയുന്നത് മറ്റൊന്നാണ്. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ഗെയിമുകളുടെ സ്വാധീനത്തെപറ്റി നമ്മുടെ ചിന്തകള്‍ തിരുത്തുന്ന പഠനം.

ആന്‍ഡ്രൂ കെ പ്രസിബിസ്‌കി, പിഎച്ഡി, 10 നും 15 നുമിടക്ക് പ്രായമുളള 2436 ആണ്‍കുട്ടികളിലും 2463 പെണ്‍കുട്ടികളിലുമായി നടത്തിയ പഠനമാണ് വിഷയത്തെ കുറിച്ച് പുതിയ ധാരണകള്‍ പങ്ക് വെയക്കുന്നത്. ‘ഇലക്ട്രോണിക് ഗെയ്മിങ് ആന്‍ഡ് സൈക്കോസോഷ്യല്‍ അഡ്ജസറ്റ്‌മെന്റ’ എന്ന പേരിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരവധി ഗെയിമുകള്‍ പരിശോധിച്ചതിനു ശേഷം കുട്ടികളുടെ മാനസിക വികാസത്തിന് ഗെയിമുകള്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനം.

ഗെയിമുകളെ കുറിച്ചു നമ്മള്‍ എങ്ങനെയാണോ ചിന്തിക്കുന്നത് അതിനെ മാറ്റിമറിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. കുട്ടികളില്‍ നെഗറ്റീവ് കാര്യങ്ങളാണ് ഗെയിമുകളുണ്ടാക്കുന്നതെന്നാണ് നമ്മള്‍ പൊതുവെ കരുതി വരുതുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ ഗെയിം കളിക്കുന്നത് തടയണമെന്ന് രക്ഷിതാക്കള്‍ കരുതുന്നു. ഗെയിമുകള്‍ കളിക്കുന്ന കുട്ടികള്‍ പൊതുവെ അലസരും ഭാവനാശൂന്യരുമായിരിക്കുമെന്നവര്‍ കരുതുന്നു. പലപ്പോഴും ‘ആരോഗ്യകര’മെന്നതിനെ സദാചാരപരമായി ബന്ധപെടുത്തുന്നതുകൊണ്ടാണിതെന്നും അദ്ദേഹം പറയുന്നു.

അതിനപ്പുറം നമ്മുടെ കുട്ടികള്‍ എങ്ങനയൊക്കെ വികാസം പ്രാപിക്കണമെന്നാണ് നാം കരുതുന്നത്? അവര്‍ക്കുമേല്‍ രക്ഷിതാക്കള്‍ക്ക് എത്രയൊക്കെ സ്വാധീനമാകാം? ഇക്കാര്യത്തില്‍ ഡെവലപ്പ്‌മെന്റല്‍ സൈക്കോളജി ശ്രദ്ധയില്ലാതെ ചില രാഷ്ടീയ അജണ്ടകളുടേയും സമ്മര്‍ദ്ധത്തിനു വഴങ്ങി നിരവധി സിദ്ധാന്തങ്ങള്‍ക്കും അമിതപ്രാധാന്യം നല്‍കുന്നുണ്ടാവു മെന്നാണ് പ്രസിബിസ്‌കി പറയുന്നത്. എന്നാല്‍ ആരോഗ്യകരമെന്നു പറയാവുന്ന സ്വാഭാവ സവിശേഷത എന്തായിരിക്കുമെന്നതിനെ പറ്റി അദ്ദേഹം ചിലകാര്യങ്ങള്‍ മുന്നോട്ട് വെയക്കുന്നു. ഇക്കാര്യത്തിലദ്ദേഹം ആദ്യമായി തന്നെ കിഴടങ്ങുന്നുണ്ട്. ആരോഗ്യകരമെന്ന, നാം വിശേഷിപ്പിക്കുന്ന സ്വഭാവവിശേഷങ്ങള്‍ സംസ്‌കാരവുമായി ബന്ധപെട്ടതുതന്നെയാണ്. സമൂഹം എന്ന സങ്കല്‍പം കടന്നുവരുമ്പോള്‍ ചില നിയമങ്ങളും മര്യാദകളും ഉണ്ടാവേണ്ടതുണ്ട്. അത് നാഗരികതരാവുകയെന്നതിന്റെ ഭാഗമാണ്. അതൊരു സാംസ്‌കാരിക കരാറാണെന്നാണ് ഗവേഷകന്റെ അഭിപ്രായം. എന്നിരുന്നാലും അദ്ദേഹം അതിലെ വിസ്മയം വ്യക്തമാക്കുന്നുണ്ട്. ആരോഗ്യപരമായ പെരുമാറ്റമെന്നതിലെ ‘ആരോഗ്യ’മെന്ന വാക്ക് സത്യമാണെന്നതാണ് ഗവേഷകനെ അദഭുതപെടുത്തിയിരിക്കുന്നത്. അത് സാമുഹിക ബാധ്യതെയന്ന കരാറാണെന്നതാണ് അദ്ദേഹം കണ്ടെത്തുന്നത്.

അങ്ങനെയങ്കില്‍ ഗെയിം ആരോഗ്യപരമാണോ? ആ പശ്ചാതലത്തിലാണ് ഗവേഷകന്‍ അന്വേഷിക്കുന്നത്. അത് തീര്‍ച്ചയായും ആരോഗ്യത്തെ കുറിച്ചുളള സാമുഹിക ധാരണയെ ആശ്രയിച്ചിരിക്കുന്നുവെന്നദ്ദേഹം പറയുന്നു. അദ്ദേഹം ഉപയോഗിച്ച പഠന രീതി വ്യപകമായി പ്രചാരത്തിലുളള എസ്ഡിക്യു (സ്ട്രംങ്ത്ത് ആന്‍ഡ് ഡിഫിക്കല്‍ട്ടി ചോദ്യാവലി) ഈ രീതി ഉപയോഗിച്ചാണ് ഡോ പ്രസിബില്‍സ്‌കി പഠനം നടത്തിയത്. വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ പ്രശനങ്ങളെ മനസിലാക്കിയാണദ്ധേഹം പഠനത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. അതിനായി വ്യക്തിയുടെ പെരുമാറ്റവും ജീവിത തൃപ്തിയുമാണ് അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നത്. ചില കേസുകളിലദ്ദേഹം പറയുന്നത് ഗെയിം നല്ലതാണെന്നാണ്. ഗെയിം കളിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഗെയിം കളിക്കാതെ മുന്നിലൊരു ഭാഗം പേര്‍ ഒഴിവുസമയവം വെറുതെയിരിക്കുന്നവര്‍ സാമൂഹ്യസ്‌നേഹികളാണന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. അവരെപ്പോഴും തൃപ്തരാണ്. അവരില്‍ പെരുമാറ്റപ്രതിസന്ധിയുമില്ല. അതിവൈകാരിക പ്രശ്‌നങ്ങള്‍ ഇവരില്‍ കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ സമുഹതാല്‍പര്യമുളള ഇത്തരക്കാരില്‍ ഗെയിമുകള്‍ക്കു വലിയ സ്വാധീനം ചെലുത്താനാവുമെന്നദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടികളില്‍ സ്വയം ചിന്തിക്കാനുളള ശേഷിയുണ്ടാക്കുന്നുവെന്നതാണ് അത്. ചിന്താശക്തി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുളള ചില ഗെയിമുകള്‍ക്ക് അത്തരത്തില്‍ കുട്ടികളെ സഹായിക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്. അത് പച്ചകറി കഴിക്കുമ്പോളുണ്ടാവുന്ന ഗുണം പോലയല്ലെന്നദ്ദേഹം പ്രത്യേകം എടുത്തു പറയുന്നുണ്ട്‌. വളരെ ജാഗ്രതയോടെയാണ് അദ്ദേഹം അക്കാര്യം പറയുന്നത്. ചെറിയ തോതില്‍ ഗെയിം കളിക്കുന്നവര്‍ക്ക് കൊഗിനിറ്റീവ് സ്‌കില്ലുകള്‍ ഉണ്ടാക്കാനാവും. പക്ഷെ അത് ആധുനിക ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനുളള കഴിവുകളൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. എന്നാലും ഒരു പരിധിവരെ സ്വത്വവികാസം, സ്വയം ചിന്തിക്കാനുളള ശേഷി ഇവയൊക്കെ വികസിപ്പിക്കാന്‍ ഗെയിമുകള്‍ സഹായിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. കുട്ടികള്‍ക്കിടയിലെ മറ്റുതരത്തിലുളള കളികളുടെ ഭാഗം തന്നെയാണ് ഇലക്ട്രോണിക്‌ ഗെയിമുകളും. അത് മോശം കളിയാണെന്നത് മൂഡത്വമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍