UPDATES

ട്രെന്‍ഡിങ്ങ്

സച്ചിന്‍, നിങ്ങളെ ആ ഇരുപതുകാരന് അത്രമേല്‍ പ്രിയമായിരുന്നു

കൗസല്യ ആ ബുക്ക് തകരപ്പെട്ടിയുടെ പുറത്തേക്ക് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതൊന്നു വിടര്‍ന്നു പോയി. ശൂന്യമായ എത്രയോ പേജുകള്‍ ബാക്കിയുണ്ടതില്‍…

Strong
Audience
Cricket
History
Impression
Name

SACHIN എന്ന പേരിന് സ്കൂള്‍ വിദ്യാര്‍ത്ഥിയായ അഭിമന്യു നല്‍കിയ നിര്‍വചനം ഇതായിരുന്നു. പഠനത്തിനും രാഷ്ട്രീയപ്രവര്‍ത്തനത്തിനും ജനസേവനത്തിനും ഇടയില്‍ തന്റെതായ ചില സ്വകാര്യ ഇഷ്ടങ്ങളും അഭിമന്യു സൂക്ഷിച്ചിരുന്നു. അതില്‍ ഒന്നായിരുന്നു സച്ചിന്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഈ രാജ്യത്ത് കോടിക്കണക്കിനായ ആരാധകരുണ്ട്. അവരില്‍ പലരും അദ്ദേഹത്തെ ദൈവമായി കണ്ടു. അദ്ദേഹത്തിന്റെ കളിക്കും പേരിനും തങ്ങളുടേതായ നിര്‍വചനങ്ങള്‍ നല്‍കി. തന്റെ ആരാധകരില്‍ എത്രപേരെ സച്ചിന് നേരിട്ട് അറിയാമെന്നതില്‍ വ്യക്തയില്ല. എന്തായാലും കൊട്ടക്കാമ്പൂരുകാരനായ അഭിമന്യുവിനെ തീര്‍ച്ചയായും അറിയാന്‍ ഇടയില്ല. ഒരുപക്ഷേ, ഏതെങ്കിലും ദേശീയ മാധ്യത്തിലൂടെ, കേരളത്തിലെ ഒരു കലാലയത്തില്‍ കുത്തേറ്റ് മരിച്ചു വീണ അഭിമന്യു എന്ന ഇരുപതുകാരനെ കുറിച്ച് സച്ചിന്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍, ഇതുകൂടി അറിയുക;

നിങ്ങളെ ആ ഇരുപതുകാരന് അത്രമേല്‍ പ്രിയമായിരുന്നു.

ഞങ്ങള്‍ എല്ലാം എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതിന്റെ പേരാണ് ‘ സച്ചിന്‍’ എന്നാണ് അവന്‍ എഴുതിയിട്ടിരുന്നത്.

ഒരൊറ്റ ബള്‍ബിന്റെ വെളിച്ചത്തിന് അപ്പുറത്ത് പരന്ന ഇരുട്ടില്‍ നിന്നാണ് പഴയൊരു തകരപ്പെട്ടിയുടെ പുറത്ത് വച്ചിരുന്ന ചില പുസ്തകങ്ങള്‍ കൗസല്യ എടുത്തത്. അതില്‍ ചെ ഗുവേരയയുെ ബൊളീവിയന്‍ ഡയറിയുടെയും റോബിന്‍ ശര്‍മയുടെ നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും? എന്ന പുസ്തകത്തിന്റെയും മലയാളം പരിഭാഷകള്‍ ഉണ്ടായിരുന്നു. രണ്ട് നോട്ട് ബുക്കുകളും.

"</p

നോട്ട് ബുക്കുകളില്‍ അഭിമന്യുവിന്റെ ഇംഗ്ലീഷ്, മലയാളം നോട്ടുകള്‍. ഫിസ്‌ക്‌സ് നോട്ട്ബുക്കില്‍ അഭിമന്യുവിന്റെ ഇംഗ്ലീഷ് കൈപ്പട. തമിഴ് മീഡയത്തില്‍ പഠനം തുടങ്ങി, തമിഴ് പശ്ചാത്തലത്തില്‍ ജീവിച്ചു വളര്‍ന്നൊരുവന്റെ എത്ര മനോഹരമായ മലയാളം കൈപ്പടയാണ് മറ്റൊരു ബുക്കില്‍ കാണാനാകുന്നത്. കടമനിട്ടയുടെ കിരാതവൃത്തത്തിന്റെ പഠനാഖ്യാനം എഴുതിയ താളിന്റെ കൂടെ അഭിമന്യുവിന്റെ പഴയ ഫോട്ടോ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി ധരിച്ച് നില്‍ക്കുന്ന ഒരു കൊച്ചു പയ്യന്‍.

"</p

ക്രിക്കറ്റ് അവന് കുട്ടിക്കാലം മുതല്‍ ഇഷ്ടമാണ്. അഭി വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ക്കാര്‍ക്കും ടിവി കാണേണ്ട. ഒന്നുകില്‍ വാര്‍ത്ത, ക്രിക്കറ്റ് ഉണ്ടങ്കില്‍ അത് മാത്രം. ടിവിയുടെ റിമോട്ട് എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടാകും കാഴ്ച. ഞങ്ങളാരും റിമോട്ട് എടുത്ത് ചാനല്‍ മാറ്റാതിരിക്കാന്‍ വേണ്ടി; കൗസല്യ അനിയനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു.

മാസങ്ങള്‍ക്കു മുന്നേ 16 ഇഞ്ചിന്റെ ആ ടെലിവിഷന്‍ കേടായി. അതിന്റെ ഏറ്റവും വലിയ കൂട്ടുകാരന്‍ അഭിമന്യുവായിരുന്നു. അത് നന്നാക്കിയെടുക്കാണമെന്ന് പലതവണ വിചാരിച്ചതാണ്. ഇനിയിപ്പോള്‍… കൗസല്യ പറഞ്ഞു മുഴുമിപ്പിച്ചില്ല.

സ്‌പോര്‍ട്‌സിനോട് വലിയ താത്പര്യമായിരുന്നു അഭിക്ക്. ക്രിക്കറ്റായിരുന്നു ഫസ്റ്റ്, പിന്നെ ഫുട്‌ബോളും. ഇവിടെ വോളിബോള്‍ ആണ് കുട്ടികള്‍ കൂടുതലും കളിക്കുക. കൊട്ടക്കാമ്പൂരില്‍ നല്ലൊരു വോളിബോള്‍ ടീം ഉണ്ടാക്കിയെടുക്കണമെന്ന് അഭി പറയുമായിരുന്നു. ഇവിടുത്തെ പിള്ളേരുടെ ഏറ്റവും വലിയ ആവേശം അവനായിരുന്നു. കളി നടക്കുമ്പോള്‍ ഒരു നിമിഷം പോലും വായടച്ച് മിണ്ടാതിരിക്കില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിക്കുന്നവരെ വാശി കേറ്റിക്കൊണ്ടിരിക്കും. അഭി കുറച്ച് മുതിര്‍ന്നതായതുകൊണ്ട് അവര്‍ക്കൊപ്പം കളിക്കാന്‍ കൂടില്ലായിരുന്നു. പക്ഷേ, എവിടെ കളി നടന്നാലും അഭി റഫറിയായിട്ട് വേണമെന്നായിരുന്നു പിള്ളേരുടെ ആവശ്യം. അവന്‍ കൂടെയുണ്ടെങ്കില്‍ അവര്‍ക്ക് ആവേശം കൂടുമെന്നാണ് പറയുന്നത്; കൗസല്യ അഭിമന്യുവിന്റെ മറ്റൊരു മുഖം കൂടി കാണിച്ചു തന്നു.

ക്രിക്കറ്റില്‍ അവന് സച്ചിനോടായിരുന്നു ഇഷ്ടം. ഇഷ്ടമെന്നു പറഞ്ഞാല്‍ ജീവനായിരുന്നു. ഈ നോട്ട് ബുക്ക് കണ്ടാല്‍ മനസിലാകും. കൈയിലേക്ക് അല്‍പ്പം പഴക്കം ചെന്ന ഒരു നോട്ട് ബുക്ക് നീട്ടിക്കൊണ്ട് കൗസല്യ പറഞ്ഞു.

ആ ബുക്കിന്റെ പുറംചട്ട മറിച്ച് ആദ്യ പേജില്‍ തന്നെ കാണാം, സച്ചിനോടുള്ള അഭിമന്യുവിന്റെ ഇഷ്ടം. സച്ചിന്‍ എന്ന പേരിന്റെ ഓരോ അക്ഷരത്തിനും അവന്‍ നല്‍കിയിരിക്കുന്ന നിര്‍വചനം. സച്ചിന്റെ കുട്ടിക്കാലത്തെ ഫോട്ടോയും മുതിര്‍ന്നപ്പോഴത്തെ ഫോട്ടോയും… പിന്നത്തെ ഓരോ പേജിലും അഭിമന്യു, അവന്റെ ഇഷ്ടതാരത്തിന്റെ വിവിധ ഫോട്ടോകള്‍ വെട്ടിയൊട്ടിച്ചിരിക്കുകയാണ്. സച്ചിന്റെ കരിയറിലെ വിവിധ ഘട്ടങ്ങള്‍ ആ ചിത്രശേഖരത്തില്‍ കാണാം.

പലകാര്യങ്ങളാല്‍ തിരക്കായിരിക്കുമ്പോളും ഇത്തരം ഇഷ്ടങ്ങളും അവന്‍ കൊണ്ടു നടന്നിരുന്നു. പത്രത്തില്‍ വരുന്ന സച്ചിന്റെ ഫോട്ടോകള്‍ വെട്ടിയെടുത്ത് കൊടുക്കണമെന്ന് എന്നോടും ആവശ്യപ്പെട്ടിരുന്നു. അവന്‍ കാണുന്നത് അവന്‍ വെട്ടിയെടുക്കും. ഞാനും പത്രങ്ങള്‍ തിരഞ്ഞ് സച്ചിന്റെ ചിത്രങ്ങള്‍ നോക്കി വെട്ടിയെടുത്ത് അവന് കൊടുക്കും. രണ്ടുപേരും ഒരേ ചിത്രങ്ങളാണ് എടുക്കുന്നതെങ്കില്‍, അതില്‍ ഞാന്‍ എടുത്തതായയിരിക്കും അവന്‍ ബുക്കില്‍ ഒട്ടിക്കുന്നത്; കൗസല്യ പറഞ്ഞു.

"</p "</p "</p "</p "</p "</p "</p "</p

അഭിമന്യു സച്ചിന്‍ ഫാന്‍ ആയിരുന്നുവെങ്കിലും സച്ചിന്റെ വിടവാങ്ങലിനുശേഷം മറ്റൊരു ഇന്ത്യന്‍ താരത്തിലായിരുന്നു അവന്റെ ഇഷ്ടം. ടീം ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അടുത്ത സച്ചിന്‍ എന്നാണ് കോഹ്ലിയെ അഭിമന്യു വിശേഷിപ്പിക്കുന്നത്. സച്ചിന്‍ ആരാധനയുടെ ആ നോട്ട് പുസ്തകത്തില്‍ കോഹ്ലിയേയും അഭി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഹ്ലിയുടെ വളര്‍ച്ചയുടെ ചിത്രരേഖകളും ആ ബുക്കില്‍ അഭിമന്യു പതിപ്പിച്ചിട്ടുണ്ട്…

"</p "</p "</p "</p "</p "</p "</p

വെളുത്ത താളുകളുടെ വക്കില്‍ പുകഛായം പോലെ തവിട്ടു രേഖകള്‍ പടര്‍ന്ന ആ ബുക്ക് കൈയിലെടുത്ത് കൗസല്യ പറഞ്ഞു,

ഇത് സൂക്ഷിച്ചുവയ്ക്കണം…

ഇനിയുമേറെ താളുകള്‍ ശൂന്യമായി ആ ബുക്കിലുണ്ട്. അവിടെയാകെ നിറയേണ്ടിയിരുന്ന കോഹ്ലി, അഭിമന്യു വിശ്വസിച്ചിരുന്നതുപോലെ അടുത്ത സച്ചിനായി മാറി നേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കുമായിരിക്കും. ആ നേട്ടങ്ങളുടെ ഓരോ ചിത്രങ്ങളും വെട്ടിയെടുത്ത് ഒട്ടിക്കാന്‍ എത്ര തിരക്ക് ഉണ്ടായാലും അഭിമന്യു മറക്കുകയുമില്ലായിരുന്നു. പക്ഷേ, അതിനവനെ അനുവദിച്ചില്ലല്ലോ…

കൗസല്യ ആ ബുക്ക് തകരപ്പെട്ടിയുടെ പുറത്തേക്ക് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതൊന്നു വിടര്‍ന്നു പോയി. ശൂന്യമായ എത്രയോ പേജുകള്‍ ബാക്കിയുണ്ടതില്‍…

പാതിയില്‍ അടച്ചുവയ്‌ക്കേണ്ടി വന്ന ആ നോട്ട് ബുക്ക്, അഭിമന്യുവിന്റെ ജീവിതം തന്നെയല്ലേ…

"</p

കാശിനാഥന്‍; അഭിമന്യുവിനു മുന്നേ വട്ടവടയില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരന്‍

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍